തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൊണ്ട് കോൺഗ്രസിനെ അ​ളക്കേണ്ട -ഹക്കീം കുന്നിൽ

കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നെന്ന രീതിയിൽ ചിലർ നടത്തുന്ന വ്യാഖ്യാനങ്ങൾ കൊണ്ട് കോൺഗ്രസ് ഇല്ലാതാവില്ലെന്നും തെറ്റുകൾ ഉൾക്കൊണ്ട് പുത്തൻ ശക്തിയായി തിരിച്ചുവരുമെന്നും കാസർകോട് ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ. ദലിത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ, നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ അനുമോദിച്ചു. കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. എൻ.കെ. രത്നാകരൻ, പ്രവീൺ തോയമ്മൽ, വി.വി. സുധാകരൻ, വിനോദ് ആവിക്കര, നിധീഷ് കടയങ്ങാനം, പവിത്രൻ കല്ലംചിറ, തങ്കമണി, രേഷ്മ ഷാജി, മോളി തുടങ്ങിയവർ സംസാരിച്ചു. പ്രദീഷ് കല്ലംചിറ സ്വാഗതം പറഞ്ഞു. dalith ദലിത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.