വിദേശത്തുനിന്ന്​ എത്തുന്നവര്‍ ഒരാഴ്ച റൂം ക്വാറൻറീനില്‍ കഴിയണം

കാസർകോട്​: ഇംഗ്ലണ്ടില്‍നിന്നും ഇറ്റലിയില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവര്‍ ഏഴുദിവസം റൂം ക്വാറൻറീനില്‍ കഴിയണ​െമന്നും എട്ടാം ദിവസം ഇവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക്​ വിധേയരാകണമെന്നും ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പിള്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ജില്ലതല കൊറോണ കോര്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തില്‍ പ്രതിദിനം 100 പേര്‍ക്ക് വീതം പരിശോധന നടത്തും. ആറ് പ്രവൃത്തി ദിവസങ്ങളില്‍ തുടര്‍ച്ചയായി പരിശോധന തുടരും. മൂന്ന് ആഴ്ച ഈ പ്രവര്‍ത്തനം തുടരും. 18 ദിവസത്തില്‍ ഏറ്റവും അധികം പരിശോധന നടത്തുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ക്ക് പ്രശസ്തിപത്രം വിതരണം ചെയ്യും. ഈ പ്രവര്‍ത്തനത്തില്‍ ഒന്നാമതെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ല കലക്ടര്‍ ട്രോഫി സമ്മാനിക്കും. വ്യാപാര സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായി മാസ്‌കും ഗ്ലൗസും ഉപയോഗിക്കാത്തതും എ.സി ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്നും ജില്ല പൊലീസ് മേധാവി ഡി. ശില്‍പ അറിയിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു അധ്യാപകര്‍ കോവിഡ് പരിശോധനക്ക്​ വിധേയരാകണമെന്ന് ജില്ല കലക്ടര്‍ അഭ്യർഥിച്ചു. ജില്ലയിലെ സ്വകാര്യ ബസുകള്‍ വിദ്യാർഥികള്‍ക്ക് യാത്രാപാസ് നിര്‍ബന്ധമായും അനുവദിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്ക് നിർദേശം നല്‍കി. എ.ഡി.എം എന്‍. ദേവീദാസ്, ആര്‍.ഡി.ഒ വി.ജി. ഷംസുദ്ദീന്‍, ഡി.എം.ഒ ഡോ. എ.വി. രാംദാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT