അധ്യാപകനെ കൈയേറ്റം ചെയ്തു

ഉദുമ: അധ്യാപകനെ പി.ടി.എ പ്രസിഡൻറ്​ ​ൈകയേറ്റംചെയ്തു. പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്​റ്റാഫ് സെക്രട്ടറി നന്ദികേശനെയാണ്​ (51) പി.ടി.എ പ്രസിഡൻറ്​ കമലാക്ഷൻ കൈയേറ്റം ചെയ്തത്‌. ബുധനാഴ്‌ച സ്‌കൂളിൽ ചേർന്ന പി.ടി.എ എക്‌സിക്യൂട്ടിവ്‌ യോഗത്തിലാണ്‌ സംഭവം. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടെ ക്രമക്കേട് നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. പി.ടി.എയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാണിച്ചതാണ് നന്ദികേശനെ ​ൈകയേറ്റം ചെയ്യാൻ കാരണമത്രെ. കമലാക്ഷനെതിരെ ബേക്കൽ പൊലീസ്‌ കേസെടുത്തു. പി.ടി.എ പ്രസിഡൻറിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ ബേക്കൽ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ പി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ. ഹരിദാസ്, വി.കെ. ബാലാമണി, വി.വി. പ്രഭാകരൻ, എം. രമേശൻ, ടി. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.