പൈവളിഗെയിൽ നറുക്കെടുപ്പിൽ എൽ.ഡി.എഫിന്​ പ്രസിഡൻറ്​

മഞ്ചേശ്വരം: പൈവളിഗെ പഞ്ചായത്തിൽ പ്രസിഡൻറ്​ സ്​ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ ഇരുവിഭാഗത്തിനും തുല്യ വോട്ട്. തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ പ്രസിഡൻറ്​ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിൽ സി.പി.എമ്മിലെ ഭാരതിയും ബി.ജെ.പിയിലെ മഞ്ജുനാഥയുമാണ് മത്സരിച്ചത്. ഇരുവർക്കും എട്ടു വീതം വോട്ട് ലഭിച്ചു. തുടർന്ന് നടത്തിയ ടോസിലാണ് ഭാരതി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡൻറ്​ തെരെഞ്ഞെടുപ്പിൽ സി.പി.ഐയിലെ സുനിത ഡിസിൽവയും ബി.ജെ.പിയിലെ പുഷ്പ ലക്ഷ്​മിയും മത്സരിച്ചതിൽ നറുക്കെടുപ്പിൽ പുഷ്പ ലക്ഷ്മി വിജയിക്കുകയായിരുന്നു. 21 അംഗ ഭരണസമിതിയിൽ ബി.ജെ.പിക്ക് എട്ടും ഒരു സ്വതന്ത്രൻ ഉൾപ്പെടെ സി.പി.എം ഏഴ്​, ഒരു സി.പി.ഐ, രണ്ട് മുസ്​ലിം ലീഗ്, ഒരു കോൺഗ്രസ് എന്നിങ്ങനെയാണ് കക്ഷിനില. വോട്ടെടുപ്പിൽനിന്നും യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. Paivalige Panchayath President 1, 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.