മീഞ്ചയിൽ ലീഗ് പിന്തുണയോടെ സി.പി.ഐ

മഞ്ചേശ്വരം: രണ്ട് പതിറ്റാണ്ടുകൾക്കുശേഷം മീഞ്ച പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. പ്രസിഡൻറ്​ സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ബി.ജെ.പിയിലെ ആശാലതയെ ആറിനെതിരെ ഒമ്പത് വോട്ടിന് പരാജയപ്പെടുത്തി സി.പി.ഐയിലെ സുന്ദരി വിജയിച്ചു.15 അംഗ ബോർഡിൽ സി.പി.ഐയുടെ 3, സി.പി.എം 2 ഉൾപ്പെടെ 5 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. ഇവർക്ക് പുറമെ മൂന്ന് അംഗങ്ങളുള്ള മുസ്​ലിം ലീഗ്, ഒരു സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെയാണ് സുന്ദരി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ ബി. ജയരാമ തെരഞ്ഞെടുക്കപ്പെട്ടു. ആറിനെതിരെ ഒമ്പത്​ വോട്ടിന് ബി.ജെ.പിയിലെ ചന്ദ്രശേഖര കോടിയെ പരാജയപ്പെടുത്തുകയായിരുന്നു. Meenja Panchayath President 1, 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT