ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലതല മത്സരം

കാസർകോട്​: 28ാമത് 2021 ജനുവരി 12ന് ഓണ്‍ലൈനായി ജില്ല കലക്ടര്‍ ഡോ.ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്യും. ജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ.വി. പുഷ്പ മുഖ്യാതിഥിയാകും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് ശാസ്ത്രജ്ഞനും ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സംസ്ഥാന നോഡല്‍ ഓഫിസറുമായ ഡോ. പി. ഹരിനാരായണന്‍ നിരീക്ഷകനായിരിക്കും. ജൂനിയര്‍- സീനിയര്‍ വിഭാഗങ്ങളില്‍ എത്ര പേര്‍ക്ക് വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. ഒരു ടീമില്‍ രണ്ടുപേരേ മാത്രമേ അനുവദിക്കു. കോവിഡ് പശ്ചാത്തലത്തില്‍ ഒരാള്‍ മാത്രമായും പങ്കെടുക്കാം. ദൈനം ദിന ജീവിതത്തിനിടയില്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്ത് നിരീക്ഷണ പാടവത്തോടെ സ്വന്തം നിഗമനങ്ങള്‍ റിപ്പോര്‍ട്ട് രൂപത്തില്‍ തയാറാക്കി ലോഗ് ബുക്ക്, നാല് ചാര്‍ട്ടുകള്‍ എന്നിവ സഹിതം ഓണ്‍ലൈനില്‍ അവതരിപ്പിക്കാം. എട്ട് മിനിറ്റ്​ അവതരണവും രണ്ട് മിനിറ്റ്​ ചര്‍ച്ചയും എന്ന രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന പാനലിന് മുന്നില്‍ അവതരിപ്പിക്കണം. മുന്‍കൂട്ടി റെക്കോഡ്​ ചെയ്ത് അവതരിപ്പിക്കുകയും ചെയ്യാം. ഒരു സ്‌കൂളില്‍ നിന്ന് എത്ര ടീമിന് വേണമെങ്കിലും പങ്കെടുക്കാം. ഭിന്നശേഷിക്കാര്‍ക്ക് പ്രായപരിധിയില്ല. രജിസ്‌ട്രേഷന്‍ 2021 ജനുവരി അഞ്ചിന് അവസാനിക്കും. അപേക്ഷയും ഇംഗ്ലീഷില്‍ തയാറാക്കിയ അബ്‌സ്ട്രാക്റ്റും പ്രോജക്റ്റ് റിപ്പോര്‍ട്ടും പി.ഡി.എഫ് ആയി 2021 ജനുവരി അഞ്ചിനകം gopisreenair@gmail.com എന്ന ഇ-മെയിലില്‍ അയക്കണം. ഫോൺ: 9446281854. കായികതാരങ്ങള്‍ക്ക് പ്രോത്സാഹനം കാസർകോട്​: ജില്ല, യൂനിവേഴ്‌സിറ്റി, സംസ്​ഥാന സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുത്ത പട്ടികവര്‍ഗ വിഭാഗത്തിൽപെട്ട വിദ്യാർഥികള്‍ക്കും യുവതി യുവാക്കള്‍ക്കും ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രോത്സാഹനം നല്‍കുന്നു. 2019-20 ജില്ല/ യൂനിവേഴ്‌സിറ്റി/ സംസ്​ഥാന സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുത്തവര്‍ ജാതി, വരുമാനം, പങ്കെടുത്ത കായിക ഇനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് (അറ്റസ്​റ്റ്​ ചെയ്തത്) സഹിതം അപേക്ഷകള്‍ ജനുവരി 15ന് വൈകീട്ട് അഞ്ചിനകം കാസര്‍കോട് സിവില്‍ സ്​റ്റേഷനിലെ ട്രൈബല്‍ ​െഡവലപ്‌മൻെറ്​ ഓഫിസിലോ നീലേശ്വരം/ പനത്തടി/കാസര്‍കോട്്/ എന്‍മകജെ ട്രൈബല്‍ എക്​സ്​റ്റന്‍ഷന്‍ ഓഫിസുകളിലോ സമര്‍പ്പിക്കണം. ഫോൺ: 04994-255466.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.