സഹായമേകി കലക്‌ടറുടെ ഓൺലൈൻ അദാലത്

കാസർകോട്: മടിക്കൈ മേക്കാട്ടെ ബിന്ദു കലക്ടറുടെ ഓൺലൈൻ പരാതി പരിഹാര അദാലത്തിൽ കുടിവെള്ള കണക്​ഷനു വേണ്ടിയാണ് പരാതി നൽകിയത്. ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളം ലഭ്യമാക്കുമെന്ന് വീഡിയോ കോൺഫറൻസിലൂടെ കലക്ടർ ഡോ. ഡി. സജിത് ബാബു ഉറപ്പു നൽകി. കലക്ടർ നേരിട്ട് സംസാരിച്ചതി​ൻെറ അത്ഭുത്തിൽ ബിന്ദു ഒരു അപേക്ഷ കൂടി കലക്ടറോട് പറഞ്ഞു. അന്ധയായ മകൾക്ക് പ്ലസ് വൺ പ്രവേശനം കിട്ടിയിട്ടുണ്ട്. എന്നാൽ, ഹോസ്​റ്റൽ അനുവദിക്കുന്നില്ല. ദിവസവും മടിക്കൈയിൽനിന്നും വിദ്യാനഗർ അന്ധ വിദ്യാലയത്തിൽ എത്താൻ പ്രയാസം ഏറെയാണ്. സഹായിക്കണം. അപേക്ഷ കേട്ട കലക്ടർ 24 മണിക്കൂറിനകം തീരുമാനം അറിയിക്കുെമെന്ന് ഉറപ്പു നൽകി. അത്രയും കാത്തിരിക്കേണ്ടി വന്നില്ല. അദാലത്തിനിടെ പരാതികേട്ട് അര മണിക്കൂറിനകം അപേക്ഷക്ക് പരിഹാരമായി. ബിന്ദുവി​ൻെറ അന്ധയായ മകൾക്ക് പഠനം മുടങ്ങില്ലെന്ന് ഉറപ്പായി. കലക്ടർ വിവരം ബിന്ദുവി​െന അറിയിച്ചു. ഇതുപോലെ 31 വിവിധ പരാതികളാണ് ഹോസ്ദുർഗ് താലൂക്ക് ഓൺലൈൻ പരാതി പരിഹാര അദാലത്തിൽ പരിഗണനക്കു വന്നത്. എല്ലാ പരാതികളും തീർപ്പ് കൽപിച്ചാണ് അദാലത് അവസാനിച്ചത്. മയിലാട്ടി ഞെക്ലിയിലെ പ്രിയ, വീട്ടിൽ പഠനമുറി പദ്ധതി ആനുകൂല്യം ലഭിക്കാത്തത് സംബന്ധിച്ചാണ് പരാതിപ്പെട്ടത്. ഈ പട്ടികജാതി കുടുംബത്തിന് പഠന മുറിക്കുള്ള സഹായവും വീട് അറ്റകുറ്റപ്പണികൾക്കുള്ള സഹായവും ലഭ്യമാക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കലക്ടർ നിർദേശം നൽകി. അംഗൻവാടി ഹെൽപർ തസ്തികയിൽനിന്ന് വിരമിച്ച കാട്ടുകുളങ്ങരയിലെ പി.വി. ശാന്തയുടെ പ്രതിമാസ പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയും കലക്ടർ തീർപ്പാക്കി. അംഗൻവാടി വർക്കേഴ്‌സ് ക്ഷേമ നിധി ബോർഡ് പെൻഷൻ കുടിശ്ശിക മുഴുവനായി പരാതിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ചൊവ്വാഴ്ച നിക്ഷേപിച്ചതായി കലക്ടർ അറിയിച്ചു. ഭൂപ്രശ്‌നങ്ങൾ, ഭൂനികുതി ഒടുക്കുന്നത്, കുടിവെള്ളം, വൈദ്യുതി, പെൻഷൻ പരിസര മലിനീകരണം തുടങ്ങിയ പരാതികളാണ് ലഭിച്ചത്. എ.ഡി.എം എൻ. ദേവീദാസ്, ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) കെ. രവികുമാർ, തഹസിൽദാർ എൻ. മണിരാജ്, എൽ.ആർ തഹസിൽദാർ വിജയൻ, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT