ബോധവത്കരണ ബോർഡ് ഉദ്ഘാടനം

കാസർകോട്​: ജനന തീയതി പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ സംഭവിക്കാതിരിക്കാൻ കാസർകോട് മുനിസിപ്പാലിറ്റി പരിധിയിലുള്ള എല്ലാ ആശുപത്രികളിലും പ്രദർശിപ്പിക്കുന്നതിനായി റോട്ടറി ക്ലബ് നിർമിച്ചുനൽകിയ ബോധവത്​കരണ ബോർഡ് ക്ലബ് പ്രസിഡൻറ്​ ഡോ. ജനാർദന നായ്​ക്കിൽനിന്നും മുനിസിപ്പൽ ചെയർമാൻ അഡ്വ.വി.എം. മുനീർ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. കാസർകോട് മുനിസിപ്പൽ ചെയർമാ​ൻെറ ആദ്യ പരിപാടിയായാണ്​ ചടങ്ങ്​ നടന്നത്​. റോട്ടറി ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി എം.കെ. രാധാകൃഷ്ണൻ, കമ്യൂണിറ്റി സർവിസ് ഡയറക്ടർ ദിനകർ റൈ, റോട്ടറി പബ്ലിക് ഇമേജ് ഡയറക്ടർ ആർ. പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു. awareness റോട്ടറി ക്ലബ് നിർമിച്ചുനൽകിയ ബോധവത്​കരണ ബോർഡ് ക്ലബ് പ്രസിഡൻറ്​ ഡോ. ജനാർദന നായ്​ക്കിൽനിന്നും മുനിസിപ്പൽ ചെയർമാൻ അഡ്വ.വി.എം മുനീർ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.