സ്​റ്റുഡൻറ്​സ്​ ഓഫ് ദ ഇയർ

കാസര്‍കോട്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷ​ൻെറ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ അഞ്ചാമത് വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങ് കാസർകോട്​ ക്യാപിറ്റല്‍ ഇന്നിൽ എൻ.എ. നെല്ലിക്കുന്ന്​ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. ഡോ. സന്തോഷ് പനയാൽ മുഖ്യപ്രഭാഷണം നടത്തി. യഹിയ തളങ്കര, കെ.ഇ.എ കേന്ദ്ര വൈസ് പ്രസിഡൻറ്​ കബീർ തളങ്കര, മുനീർ കുണിയ എന്നിവർ സംസാരിച്ചു. എസ്​.എസ്​.എൽ.സി, പ്ലസ്​ ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്​ഥമാക്കിയ കുട്ടികളെ ആദരിച്ചു. ഏറ്റവും കൂടുതൽ മാർക്ക് നേടി ഉന്നത വിജയം കരസ്​ഥമാക്കിയ വിസ്മയ ബാലകൃഷ്ണന്​ ഉപഹാരം നൽകി. അസോസിയേഷൻ കുവൈത്ത്​ മെംബർ പരേതനായ ഭാസ്കര​ൻെറ കുടുംബത്തിനുള്ള തുക കെ.വി. സമീയുള്ള കുടുംബത്തിന് കൈമാറി. എൻജിനീയർ അബൂബക്കർ, ഹസൻ മാങ്ങാട്, മിയാദ് തളങ്കര, സദൻ നീലേശ്വരം, ഇബ്രാഹീം, സനൂപ്, കെ.പി. ബാലൻ, എ.കെ. ബാലൻ, എസ്.എം. ഹമീദ്, സാജു പള്ളിപ്പുഴ, ജാഫർ ജഹ്റ, സുനിൽ മാണിക്കോത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ അഷ്‌റഫ് തൃക്കരിപ്പൂർ സ്വാഗതവും നവാസ് തളങ്കര നന്ദിയും പറഞ്ഞു. KEA കാസര്‍കോട് എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷ​ൻെറ വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങ് എൻ.എ. നെല്ലിക്കുന്ന്​ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT