സാഹിത്യ അവാർഡിന് കൃതികൾ ക്ഷണിച്ചു

കാസർകോട്: കാസർകോട് പബ്ലിക് സർവൻറ്സ് സഹകരണ സംഘം ഏർപ്പെടുത്തിയ പബ്ലിക് സർവൻറ്സ് . നാടകത്തിനാണ് ഈ വർഷം അവാർഡ് നൽകുക.10,010 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. 2018,2019 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നാടകമാണ് അവാർഡിന് പരിഗണിക്കുക. ഗ്രന്​ഥകർത്താക്കൾ, പ്രസാധകർ, ആസ്വാദകർ എന്നിവർക്ക് അവാർഡിനുള്ള കൃതികൾ അയക്കാം. സൃഷ്​ടികളുടെ നാല് പകർപ്പുകൾ 2021 ജനുവരി 28ന് മുമ്പ് ലഭിക്കത്തക്കവിധം രാഘവൻ ബെള്ളിപ്പാടി, സെക്രട്ടറി, കാസർകോട് പബ്ലിക് സർവൻറ്സ് സഹകരണസംഘം, ലിമിറ്റഡ്​ നമ്പർ സി 290, ചന്ദ്രഗിരി റോഡ്, കാസർകോട് 671121 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9446271118.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.