കൊടി അഴിച്ചുമാറ്റിയ സംഭവം: ഡി.വൈ.എഫ്.ഐ ഖേദം പ്രകടിപ്പിച്ചു

ചെറുവത്തൂർ: ചീമേനി ചാനടുക്കത്ത് എസ്.കെ.എസ്.എസ്.എഫ് കൊടി അഴിച്ചു മാറ്റിയ സംഭവത്തിൽ ഡി.വൈ.എഫ്.ഐ ഖേദം പ്രകടിപ്പിച്ചു. കൊടി തിങ്കളാഴ്ച പുനഃസ്ഥാപിച്ചു. ചീമേനി എ.എസ്.ഐയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഡി.വൈ.എഫ്.ഐ ഖേദം പ്രകടിപ്പിക്കുകയും കൊടി പുനഃസ്ഥാപിക്കുന്നതിൽ എതിർപ്പും ഇല്ലെന്ന് രേഖാമൂലം എഴുതി നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് പ്രശ്നത്തിന് പരിഹാരമായി. തുടർന്ന് എസ് .കെ.എസ്.എസ്.എഫ് പ്രവർത്തകർ തിങ്കളാഴ്ച ഉച്ചക്ക് മൂന്നുമണിയോടെ പതാക പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം പതാക ദിനത്തിൽ പ്രവർത്തകർ നാട്ടിയ കൊടി ഡി.വൈ.എഫ്.ഐ പ്രവർത്തകരും എസ്.എസ്.എഫ് പ്രവർത്തകരും ചേർന്ന് അഴിപ്പിച്ചതും നേതാക്കളെ കൈയേറ്റം ചെയ്തതും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന പതാക ഉയർത്തി. ജില്ല വർക്കിങ്​ സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, ജില്ല സെക്രട്ടറി സുബൈർ ദാരിമി, ജാബിർ ഹുദവി ചാനടുക്കം, ലുക്മാൻ അസ്അദി, ഷൌക്കത്ത് മാസ്​റ്റർ, ഹാരിസ്ദാരിമി, സുഹൈൽ പെരുമ്പട്ട, അശ്റഫ് മൗക്കോട്, സമീർ മൗലവിമദീന, ബഷീർ മൗലവി, ബഷീർ കുന്നുംകൈ, ജാഫർ മൗലവി, യു.കെ. ഹാഷിം, നാസർ മാവിലാടം, ഫിറോസ് ഇർശാദി, റാസിഖ് ഇർശാദി, മുബശ്ശിർ ഇർശാദി, ആശിഖ്, മുഹമ്മദലി, സുഭാഷ് അറുകര, ഡി.വൈ.എഫ്ഐ മേഖലാ സെക്രട്ടറി രാധാകൃഷ്ണൻ, പ്രകാശൻ, എസ്.എസ്.എഫ് പ്രവർത്തകനായ റഫീഖ് എന്നിവർ പൊലീസ് സ്​റ്റേഷനിൽ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.