ആക്രിക്കട കത്തിനശിച്ചു; മുറിയിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷിച്ചു

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗവ.പോളിടെക്നിക്കിന് സമീപമുള്ള ആക്രിക്കട കത്തിനശിച്ചു. ശനിയാഴ്ച പുലർച്ച ഒന്നര മണിയോടെ പൊട്ടിത്തെറിക്കുന്ന ശബ്​ദംകേട്ട അയൽ വീട്ടുകാരാണ് സംഭവം ഫയർഫോഴ്‌സിൽ അറിയിച്ചത്. നടക്കാവിൽനിന്നെത്തിയ രണ്ട് ഫയർ ടെൻഡറുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്. ഈ കെട്ടിടത്തി​ൻെറ ഒന്നാം നിലയിലെ മുറിയിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശി എം.വി.ജയരാജി​ൻെറ ഉടമസ്ഥതയിലുള്ളതാണ് മൂന്നു മുറികളും ഷെഡുമുൾപ്പെടുന്ന കട. തീ പിടിത്തത്തെ തുടന്ന് പഴയ കാർഡ് ബോർഡ്, പി.വി.സി പൈപ്പുകൾ, വയറുകൾ തുടങ്ങിയവ കത്തിനശിച്ചു. സമീപത്തെ വൈദ്യതി മീറ്റർ ഉരുകിയ നിലയിലാണ്. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്​ടമുണ്ടായതായാണ് വിവരം. തൃക്കരിപ്പൂർ നടക്കാവ് ഫയർ ആൻഡ്​ റെസ്ക്യൂ സ്​റ്റേഷനിലെ സ്​റ്റേഷൻ ഓഫിസർ പി.വി. അശോക​ൻെറ നേതൃത്വത്തിൽ പി. ഭാസ്കരൻ, പി. പ്രസാദ്, വി.വി. ലിനീഷ്, കെ. ഗോപി, ഇന്ദ്രജിത്ത്, ഉന്മേഷ്, അഖിൽ, കെ.കെ. സന്തോഷ്, ബിനു, രവീന്ദ്രൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.