കർഷകരോട് ഐക്യദാർഢ്യവുമായി കേരള സൈക്കിൾ യാത്ര

തൃക്കരിപ്പൂർ: കാർഷിക ബില്ലിനെതിരെ പ്രക്ഷോഭം തുടരുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവാക്കളുടെ കേരള സൈക്കിൾ റാലി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള പത്ത് യുവാക്കളാണ് കാസർകോട് മുതൽ കോവളം വരെ സൈക്കിൾ റൈഡ് നടത്തുന്നത്. 'കർഷകരില്ലെങ്കിൽ നാമില്ല' എന്ന വാക്യം പ്രദർശിപ്പിച്ചാണ് യാത്ര. അതിശൈത്യം വകവെക്കാതെ സമരമുഖത്ത് അടിയുറച്ചുനിൽക്കുന്ന കർഷകരോട് അനുഭാവം പ്രകടിപ്പിക്കുന്ന റൈഡിലുള്ള ഏഴുപേർ വിദ്യാർഥികളാണ്. തിരൂർ സ്വദേശി മൻസൂർ നയിക്കുന്ന യാത്രയിൽ താനൂരിൽ നിന്നുള്ള ഷിഫിൽ, സയീദ് അൻവർ, ഇസ്മായിൽ, തിരൂരിൽ നിന്നുള്ള മുഹമ്മദ് നബീൽ, ഗഫൂർ കോട്ടക്കൽ, അജ്മൽ ഫായിസ് കാവുമ്പടി, കോഴിക്കോട് നിന്നുള്ള ഗഗൻ രാജ്, എ.പി. അനിരുദ്ധ്, അഭിജിത്ത് എന്നിവരാണ് പങ്കെടുക്കുന്നത്. സൈക്ലിങ് കൂട്ടായ്മയായ പെഡൽ ഫോഴ്‌സ് വഴിയാണ് ആശയം ഉടലെടുത്തത്. കാസർകോട് നഗരത്തിൽ സൈക്ലിസ്​റ്റ്​ സി.എ. മുഹമ്മദ് ഇഖ്ബാൽ ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ അൻവർ സാദാത്ത്, ഹാതിം, റിജാസ്, മുഹമ്മദ് താജ്, രാകേഷ് തീർഥങ്കര, അഡ്വ.ഷാജിദ് കമ്മാടം, ടി.എം.സി. ഇബ്രാഹിം, വി.വി.അബ്​ദുല്ല, സത്താർ വടക്കുമ്പാട്, എം.ടി.പി. ലത്തീഫ് എന്നിവർ സ്വീകരിച്ചു. tkp cycle yathra.jpg സമരമുഖത്തുള്ള കർഷകർക്ക് ഐകദാർഢ്യം പ്രകടിപ്പിച്ചുള്ള സൈക്കിൾ യാത്ര തൃക്കരിപ്പൂരിൽ എത്തിച്ചേർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT