കാർഷിക നിയമം രാജ്യത്തി​െൻറ ഫെഡറൽ സംവിധാനത്തിനെതിര് -എസ്​.ഡി.പി.ഐ

കാർഷിക നിയമം രാജ്യത്തി​ൻെറ ഫെഡറൽ സംവിധാനത്തിനെതിര് -എസ്​.ഡി.പി.ഐ കാസർകോട്: സംസ്ഥാന സർക്കാറുകളെ നോക്കുകുത്തികളാക്കി ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാറി​ൻെറ പുതിയ കാർഷിക നിയമമെന്നും ഇത് ജനാധിപത്യത്തി​ൻെറ മരണമണിയാണെന്നും എസ്​.ഡി.പി.ഐ ജില്ല പ്രസിഡൻറ്​ എൻ.യു. അബ്​ദുൽ സലാം പറഞ്ഞു. കാർഷിക മേഖല കുത്തകകൾക്ക് അടിയറ വെച്ചതിനെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ ജില്ല കമ്മിറ്റി സിവിൽ സ്​റ്റേഷൻ ജങ്​ഷനിൽ നടത്തിയ ഏകദിന ഉപവാസം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരെ ചൂഷണം ചെയ്തും അവരെ അടിമകളാക്കിയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നിയമം കോർപറേറ്റ് മുതലാളിമാർക്ക് വേണ്ടിയാണ്. മോദി സർക്കാറി​ൻെറ കൂറ് കോർപറേറ്റുകളോട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല ട്രഷറർ സിദ്ദീഖ് പെർള, ജില്ല ജനറൽ സെക്രട്ടറി ഖാദർ അറഫ, എസ്​.ഡി.ടി.യു ജില്ല പ്രസിഡൻറ്​ അഷ്റഫ് കോളിയടുക്ക, ഗഫൂർ നായന്മാർമൂല, മുബാറക്ക് കടമ്പാർ, മൂസ ഈച്ചിലിങ്കാൽ എന്നിവർ സംസാരിച്ചു. പടം ksd sdpi:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.