ഭെൽ ഇ.എം.എൽ: ജനുവരി ഏഴുമുതൽ അനിശ്ചിതകാല സമരം

കാസർകോട്: അടഞ്ഞുകിടക്കുന്ന ഭെൽ ഇ.എം.എൽ കമ്പനി തുറന്നു പ്രവർത്തിക്കണമെന്നും കമ്പനി കൈമാറ്റം പൂർത്തിയാക്കണമെന്നും ജീവനക്കാർക്ക് ശമ്പളം നൽകണമെന്നും ആവശ്യപ്പെട്ട് ജനുവരി ഏഴുമുതൽ കാസർകോട് ടൗണിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്താൻ തൊഴിലാളി സംഘടനകളുടെ സംയുക്​ത സമരസമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ രണ്ടുവർഷമായി ശമ്പളം നൽകാത്ത സ്ഥാപനം മാർച്ച് 20 മുതൽ അടഞ്ഞുകിടക്കുകയാണ്. സംയുക്​ത സംരംഭത്തിലെ ഭെല്ലി​ൻെറ ഓഹരികൾ ഏറ്റെടുക്കാൻ സംസ്​ഥാന സർക്കാർ തീരുമാനിച്ചുവെങ്കിലും കേന്ദ്ര സർക്കാറി​ൻെറ അന്തിമ അനുമതി ലഭിക്കാത്തതിനാൽ കൈമാറ്റം നടന്നിട്ടില്ല. കോടതി വിധികൾ പോലും നടപ്പാക്കാൻ തയാറാവാത്ത കേന്ദ്ര സർക്കാറും ഭെൽ അധികൃതരും ജില്ലയുടെ അഭിമാനമായ പൊതുമേഖല വ്യവസായ സ്ഥാപനത്തെയും ജീവനക്കാരെയും സംരക്ഷിക്കാൻ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ ജില്ലയിലെ രാഷ്​ട്രീയ-യുവജന-സർവിസ് സംഘടനകളുടെ കൂടി പിന്തുണയോടെ പ്രക്ഷോഭം ശക്​തമാക്കാനും യോഗത്തിൽ തീരുമാനമായി. ചെയർമാൻ ടി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.പി. മുഹമ്മദ് അഷ്റഫ് ഭാവി പരിപാടികൾ വിശദീകരിച്ചു. എ. വാസുദേവൻ, വി. രത്നാകരൻ, ടി.വി. ബേബി, ബി.എസ്. അബ്​ദുല്ല, വി. പവിത്രൻ, യു. വേലായുധൻ, അനിൽ പണിക്കൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.