സുഗതകുമാരി എന്നും എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം

കാസർകോട്​: പാർശ്വവത്​കരിക്കപ്പെട്ട എൻഡോസൾഫാൻ പീഡിതരോടൊപ്പം നിൽക്കാൻ എന്നും മനസ്സുകാണിച്ച സുഗതകുമാരി എൻഡോസൾഫാൻ വിരുദ്ധ സമരത്തി​ൻെറ നാളുകളിൽ കാസർകോടെത്തിയത് പ്രവർത്തകരെ ആവേശഭരിതരാക്കി. 2006ൽ പെർളയിൽ നടന്ന സെമിനാറിലും പ​ങ്കെടുക്കാനെത്തി. 2012 മുതൽ തിരുവനന്തപുരത്ത് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നടത്തിയ എല്ലാ സമരപോരാട്ടങ്ങളെയും ചേർത്തുപിടിക്കാൻ അവർക്ക് മടിയുണ്ടായില്ല. അവസാനമായി നടന്ന 2019 ജനുവരി 30നു സെക്ര​ട്ടേറിയറ്റിനു മുന്നിൽ നടന്ന പട്ടിണി സമരത്തിലും വീൽ ചെയറിൽ ഇരുന്നു ടീച്ചർ സമരവേദിയിലെത്തി. സെമിനാറുകളിലും സമരങ്ങളിലുമെന്നു വേണ്ട, നേരിട്ടും അല്ലാതെയുമുള്ള ആ ഇടപെടൽ ദുരിതബാധിതർക്കും കുടുംബാംഗങ്ങൾക്കും സമര നേതൃത്വത്തിനും ​പകർന്നത്​ ആശ്വാസത്തി​ൻെറ മാതൃസ്​പർശമാണ്​. 'നഷ്​ടമായത്​ നീതി തേടുന്നവർക്കു വേണ്ടിയുള്ള ശബ്​ദം' കാസർകോട്​: സാംസ്​കാരിക കേരളത്തിനു മാത്രമല്ല നീതി തേടുന്ന മനുഷ്യർക്ക് വേണ്ടിയുള്ള ശബ്​ദമാണ് സുഗതകുമാരിയുടെ വിയോഗത്തിലൂടെ നഷ്​ടമായതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി യോഗം വിലയിരുത്തി. വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതൻ മാങ്ങാട്, നാരായണൻ പേരിയ, പി.പി.കെ. പൊതുവാൾ, പ്രേമചന്ദ്രൻ ചോമ്പാല, ചന്ദ്രാവതി പാക്കം, ഗോവിന്ദൻ കയ്യൂർ, അരുണി കാടകം, മിസിരിയ ചെങ്കള, സി.വി. നളിനി, കെ.സി. വിദ്യ, അബ്​ദുൽഖാദർ ചട്ടഞ്ചാൽ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും എം.പി. ജമീല നന്ദിയും പറഞ്ഞു. ksd sugatha kumari endosulfan: 2019 ജനുവരി 30നു സെക്ര​ട്ടേറിയറ്റിനു മുന്നിൽ നടന്ന പട്ടിണി സമരത്തിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്കൊപ്പം സുഗതകുമാരി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.