കാസർകോട്: പാർശ്വവത്കരിക്കപ്പെട്ട എൻഡോസൾഫാൻ പീഡിതരോടൊപ്പം നിൽക്കാൻ എന്നും മനസ്സുകാണിച്ച സുഗതകുമാരി എൻഡോസൾഫാൻ വിരുദ്ധ സമരത്തിൻെറ നാളുകളിൽ കാസർകോടെത്തിയത് പ്രവർത്തകരെ ആവേശഭരിതരാക്കി. 2006ൽ പെർളയിൽ നടന്ന സെമിനാറിലും പങ്കെടുക്കാനെത്തി. 2012 മുതൽ തിരുവനന്തപുരത്ത് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നടത്തിയ എല്ലാ സമരപോരാട്ടങ്ങളെയും ചേർത്തുപിടിക്കാൻ അവർക്ക് മടിയുണ്ടായില്ല. അവസാനമായി നടന്ന 2019 ജനുവരി 30നു സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന പട്ടിണി സമരത്തിലും വീൽ ചെയറിൽ ഇരുന്നു ടീച്ചർ സമരവേദിയിലെത്തി. സെമിനാറുകളിലും സമരങ്ങളിലുമെന്നു വേണ്ട, നേരിട്ടും അല്ലാതെയുമുള്ള ആ ഇടപെടൽ ദുരിതബാധിതർക്കും കുടുംബാംഗങ്ങൾക്കും സമര നേതൃത്വത്തിനും പകർന്നത് ആശ്വാസത്തിൻെറ മാതൃസ്പർശമാണ്. 'നഷ്ടമായത് നീതി തേടുന്നവർക്കു വേണ്ടിയുള്ള ശബ്ദം' കാസർകോട്: സാംസ്കാരിക കേരളത്തിനു മാത്രമല്ല നീതി തേടുന്ന മനുഷ്യർക്ക് വേണ്ടിയുള്ള ശബ്ദമാണ് സുഗതകുമാരിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി യോഗം വിലയിരുത്തി. വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതൻ മാങ്ങാട്, നാരായണൻ പേരിയ, പി.പി.കെ. പൊതുവാൾ, പ്രേമചന്ദ്രൻ ചോമ്പാല, ചന്ദ്രാവതി പാക്കം, ഗോവിന്ദൻ കയ്യൂർ, അരുണി കാടകം, മിസിരിയ ചെങ്കള, സി.വി. നളിനി, കെ.സി. വിദ്യ, അബ്ദുൽഖാദർ ചട്ടഞ്ചാൽ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും എം.പി. ജമീല നന്ദിയും പറഞ്ഞു. ksd sugatha kumari endosulfan: 2019 ജനുവരി 30നു സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന പട്ടിണി സമരത്തിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്കൊപ്പം സുഗതകുമാരി
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2020 12:02 AM GMT Updated On
date_range 2020-12-24T05:32:03+05:30സുഗതകുമാരി എന്നും എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം
text_fieldsNext Story