പാചകവാതക സിലിണ്ടർ കയറ്റി ഓട്ടോ കെട്ടിവലിച്ച്​ പ്രതിഷേധം

കാസർകോട്​: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ ഓട്ടോയുടെ മുകളിൽ പാചക വാതക സിലിണ്ടർ കയറ്റി ഓട്ടോ കെട്ടിവലിച്ച്​ പ്രതിഷേധിച്ചു. ഓട്ടോ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) മണ്ഡലം കമ്മിറ്റിയാണ് വ്യത്യസ്ത രീതിയിൽ നഗരത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പുതിയ ബസ് സ്​റ്റാൻഡ്​ പരിസരത്തു നിന്നാണ്​ പ്രകടനമാരംഭിച്ചത്​. പഴയ ബസ് സ്​റ്റാൻഡ്​ പരിസരത്തെ ഹെഡ്പോസ്​്​റ്റ്​ ഓഫിസിന് മുന്നിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ജില്ല ജനറൽ സെക്രട്ടറി എ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അബൂബക്കർ തുരുത്തി അധ്യക്ഷത വഹിച്ചു. ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു. കെ.വി. ദാമോദരൻ, പി.കെ. വിജയൻ, സുരേഷ് ബാബു, ബാലകൃഷ്ണൻ, രാമകൃഷ്ണൻ, സൈഫുദ്ദീൻ, റഹ്മാൻ എന്നിവർ നേതൃത്വം നൽകി. ksd auto: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് ഓട്ടോയുടെ മുകളിൽ പാചകവാതക സിലിണ്ടർ കയറ്റി ഓട്ടോ കെട്ടിവലിച്ച്​ തൊഴിലാളികൾ പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT