കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്ന കണ്‍സ്യൂമര്‍ സ്​റ്റോര്‍ യാഥാർഥ്യമാക്കും

കാഞ്ഞങ്ങാട്​: കേബിള്‍ ടി.വി ശൃംഖല വഴി മരുന്നും നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന കണ്‍സ്യൂമര്‍ സ്​റ്റോര്‍ ജില്ലയില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങളെ കോര്‍ത്തിണക്കി 2021ല്‍ യഥാർഥ്യമാക്കാൻ ജില്ലയിലെ കേബിള്‍ ടി.വി ഓപറേറ്റര്‍മാരുടെ കമ്പനിയായ കൊളീഗ്‌സ് കേബിള്‍ പ്രൈവറ്റ് ലിമിറ്റഡ്​ 16ാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ കണക്കുകളും മാനേജിങ്​ ഡയറക്ടര്‍ ടി.വി മോഹനന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര, സി.ഒ.എ സംസ്ഥാന സമിതി അംഗം സതീഷ് കെ.പാക്കം, ജില്ല പ്രസിഡൻറ്​ എം. മനോജ്കുമാര്‍, ജില്ല സെക്രട്ടറി എം.ആര്‍. അജയന്‍, അബ്​ദുല്ലക്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. സി.സി.എന്‍ ഡയറക്ടർ ബോര്‍ഡ് അംഗം പി.ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാനായി കെ.പ്രദീപ് കുമാറും മാനേജിങ്​ ഡയറക്ടറായി ടി.വി. മോഹനനും വൈസ് ചെയര്‍മാനായി ഷുക്കൂര്‍ കോളിക്കരയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.