ഐക്യദാർഢ്യ സത്യഗ്രഹം

നീലേശ്വരം: ഗാന്ധിമാർഗ സന്നദ്ധ പ്രവർത്തക കൂട്ടായ്മ ഏകത പരിഷത്തി​ൻെറ നേതൃത്വത്തിൽ, ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഗാന്ധി സ്മൃതി മണ്ഡപത്തിൽ ധർണ സത്യഗ്രഹം സംഘടിപ്പിച്ചു. ജില്ല മദ്യനിരോധന സെക്രട്ടറി പ്രഭാകരൻ കരിച്ചേരി ഉദ്​ഘാടനം ചെയ്തു. ഏകത പരിഷത് ജില്ല കോഒാഡിനേറ്റർ ഡോ. ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. യു. ശേഖരൻ നായർ, ബാലകൃഷ്ണൻ, യു. കലാധരൻ, കെ.പി. ബാലകൃഷ്ണൻ, ടി.കെ. ഗീതമ്മ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.