നഗരസഭകളില്‍ മൂന്നില്‍ രണ്ടും എല്‍.ഡി.എഫിന്

കാസർകോട്​: . ജില്ലയിലെ മൂന്ന് നഗരസഭകളിലെയും വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ കാഞ്ഞങ്ങാട്​, നീലേശ്വരം നഗര സഭകള്‍ എല്‍.ഡി.എഫും കാസര്‍കോട് നഗരസഭ യു.ഡി.എഫും നിലനിര്‍ത്തി. കാഞ്ഞങ്ങാട് നഗരസഭയില്‍ 21 വാര്‍ഡുകളിൽ എല്‍.ഡി.എഫും 13 വാര്‍ഡുകളില്‍ യു.ഡി.എഫും അഞ്ച് വാര്‍ഡുകളില്‍ എന്‍.ഡി.എയും നാല് വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയിച്ചു. കാസര്‍കോട് നഗരസഭയില്‍ 21 വാര്‍ഡുകളില്‍ യു.ഡി.എഫും 14 വാര്‍ഡുകളില്‍ എന്‍.ഡി.എയും രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രരും ഒരു വാര്‍ഡില്‍ എല്‍.ഡി.എഫും നേട്ടമുണ്ടാക്കി. നീലേശ്വരം നഗരസഭയില്‍ 20 വാര്‍ഡുകളില്‍ എല്‍.ഡി.എഫും ഒമ്പത് വാര്‍ഡുകളില്‍ യു.ഡി.എഫും മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT