എസ്.കെ.എസ്.എസ്.എഫ് കാമ്പയിൻ ജില്ലയിൽ തുടങ്ങി

കാസർകോട്: പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാനും വിദ്യാഭ്യാസ-തൊഴില്‍ മേഖലയുടെ വീണ്ടെടുപ്പിന് പുതുതലമുറയെ പ്രാപ്തമാക്കുന്നതിനുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള ജില്ല കാമ്പയിന് തളങ്കര മാലിക് ദീനാറിൽ തുടക്കമായി. കാസർകോട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ടി.ഇ. അബ്​ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സുഹൈർ അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. വി.കെ. മുഷ്ത്താഖ് ദാരിമി സ്വാഗതം പറഞ്ഞു. സമസ്ത ജില്ല മുശാവറ അംഗം ബഷീർ ദാരിമി തളങ്കര പ്രാർഥന നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് പ്രദീപ്, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശിവകുമാർ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം. നജീബ് എന്നിവർ സംസാരിച്ചു. ഇസ്മാഈൽ അസ്ഹരി, അബ്​ദുൽ ഖാദർ സഅദി, പി.എച്ച്. അസ്ഹരി, ഇർഷാദ് ഹുദവി ബെദിര, അഷ്റഫ് ഫൈസി കിന്നിംഗാർ, കബീർ ഫൈസി പെരിങ്കടി, ഇബ്രാഹീം അസ്ഹരി പള്ളങ്കോട്, ശംസുദ്ദീൻ വാഫി, ശിഹാബ് അണങ്കൂർ, ജംഷീർ കടവത്ത്, അർഷാദ് മൊഗ്രാൽ പുത്തൂർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ല, മേഖല പ്രചാരണ പരിപാടികളും ക്ലസ്​റ്റര്‍ തല സെമിനാറുകളും ശാഖതല പ്രമേയ പ്രഭാഷണങ്ങളും കാമ്പയിന്‍ കാലയളവില്‍ നടക്കും. സംസ്ഥാന പ്രസിഡൻറ്​ ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്ര ഡിസംബര്‍ 30 മുതല്‍ ജനുവരി 11 വരെ നടക്കും. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മേഖല കേന്ദ്രങ്ങളിലെ പ്രചാരണ സമ്മേളനങ്ങള്‍ക്കുശേഷം മംഗളൂരുവിൽ സമാപിക്കും. ksd skssf: എസ്.കെ.എസ്.എസ്.എഫ് കാമ്പയി​ൻെറ ജില്ലതല ഉദ്ഘാടനം കാസർകോട്ട്​ ടി.ഇ. അബ്​ദുല്ല നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT