കോവിഡ് ജാഗ്രത വോട്ടെണ്ണല്‍ ദിനത്തിലും തുടരണം -–കലക്​ടര്‍

കാസർകോട്​: ജില്ലയിലെ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജമായതായും വോട്ടെടുപ്പില്‍ കാണിച്ച കോവിഡ് ജാഗ്രത വോട്ടെണ്ണല്‍ ദിനത്തിലും തുടര്‍ന്നും ഉണ്ടാകണമെന്നും കലക്​ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. പതിവുരീതിയിലുള്ള വിജയാഹ്ലാദ പ്രകടനങ്ങളോ ആരവങ്ങളോ ഒഴിവാക്കണം. ജില്ല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന തലത്തില്‍തന്നെ മാതൃകയായി മുന്നിലുണ്ട്. ജില്ലയിലെ രാഷ്​ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ളവരുടെ സഹകരണം ഉണ്ടായതുകൊണ്ടാണ് ഇത് സാധ്യമായത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലും വോട്ടെടുപ്പിലും എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന വേളയിലും തുടര്‍ന്നും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്​ടര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.