ചെറുവത്തൂരിൽ വ്യാപക അക്രമം; സി.പി.എമ്മിന് പങ്കെന്ന് കോൺഗ്രസ്

ചെറുവത്തൂർ: തദ്ദേശ തെരഞ്ഞെടുപ്പി​ൻെറ മൂന്നാംഘട്ട പോളിങ്ങിനെ തുടർന്ന് ചെറുവത്തൂരിൽ വ്യാപക അക്രമങ്ങൾ അരങ്ങേറി. തെരഞ്ഞെടുപ്പ് ദിവസം രാത്രി കോൺഗ്രസ്‌ പ്രാദേശിക നേതാവി​ൻെറ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി. പഞ്ചായത്തിലെ 15ാം വാർഡ്‌ കാടങ്കോട്‌ നെല്ലിക്കാലിലെ യു.ഡി.എഫ്‌ സ്ഥാനാർഥി കെ.വി. ഇന്ദുലേഖയുടെ ഭർത്താവും വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറുമായ പത്തിൽ സുരേശ​ൻെറ ഓട്ടോയാണ് അഗ്നിക്കിരയാക്കിയത്‌. കാവുംചിറയിലെ വീട്ടു പരിസരത്ത്‌ നിർത്തിയിട്ടിരുന്ന റിക്ഷയാണ് കത്തിച്ചത്‌. വിവരമറിഞ്ഞ്‌ ചന്തേര പൊലീസ്‌ സ്ഥലത്തെത്തി. ആക്രമണങ്ങൾ സി.പി.എമ്മി​ൻെറ ഒത്താശയോടെയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഒമ്പതാം വാർഡിൽ കുട്ടമത്ത് സ്​കൂളിൽ സി.പി.എം നേതൃത്വത്തിൽ ഒരു സംഘം യു.ഡി.എഫ് വനിത പോളിങ്​ ഏജൻറുമാർക്കുനേരെ മുളകുപൊടി വിതറിയതായും യു.ഡി.എഫ്​ ആരോപിച്ചു. സി. ശാരദ (62), സൗമിനി (63) എന്നിവരെയാണ് ബൂത്തിനകത്ത് കയറി സി.പി.എം പ്രവർത്തകർ ആക്രമിച്ചത്. മുഖത്തും ശരീരത്തിലാകമാനവും മുളക് പൊടിയുടെ പുകച്ചിലുമായി ഒരു മണിക്കൂറോളം ഇവർക്ക് കഴിയേണ്ടി വന്നതായും പരാതിപ്പെട്ടിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ജനാധിപത്യ അവകാശങ്ങൾ അനുവദിച്ചു കൊടുക്കാൻ തയാറാകാത്ത സി.പി.എമ്മി​ൻെറ അക്രമ രാഷ്​ട്രീയമാണ് ഇവിടെ ആവർത്തിക്കുന്നതെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും യു.ഡി.എഫ്‌ ആവശ്യപ്പെട്ടു. ചെറുവത്തൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് ബൂത്തായ കാരിയിൽ എൽ.പി സ്‌കൂൾ പരിസരത്ത് മുസ്‌ലിം ലീഗ് രണ്ടാം വാർഡ് പ്രസിഡൻറ്​ എ.ജി. അബ്​ദുല്ല, വൈസ് പ്രസിഡൻറ്​ എൽ.കെ. നാസർ, സ്ലിപ്പ് കൊടുക്കാനിരുന്ന എം.എസ്.എഫ്​ പ്രവർത്തകർ എന്നിവരെയും ഒരുകൂട്ടം സി.പി.എം പ്രർത്തകർ മർദിച്ചു. പതിവായി കള്ളവോട്ട് കേന്ദ്രമായിരുന്ന കാരിയിൽ സ്‌കൂളിൽ ഇക്കുറി യു.ഡി.എഫ് വോട്ടുകൾ പരമാവധി ചെയ്യിക്കാൻ സാധിച്ചതിലുള്ള അരിശമാണ് അക്രമത്തിനു പിന്നിലെന്ന് വാർഡ് മുസ്​ലിം ലീഗ് സെക്രട്ടറി മുനീർ തുരുത്തി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT