തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ല ഇന്ന്​ ബൂത്തിലേക്ക്

കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പി​ൻെറ മൂന്നാം ഘട്ടത്തില്‍ കാസര്‍കോട് ജില്ല തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്. ജില്ലയിലാകെ 1409 പോളിങ് സ്​റ്റേഷനുകളിലായി രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലായി 664 വാര്‍ഡുകളാണുള്ളത്​. ഇതിനായി 1287 പോളിങ് സ്​റ്റേഷനുകളുമുണ്ട്. ഗ്രാമപഞ്ചായത്തില്‍ ആകെ സ്ഥാനാര്‍ഥികള്‍ 1991. ആറ്​ ബ്ലോക്ക് പഞ്ചായത്തുകളില്‍ 83 ഡിവിഷനുകളില്‍ ആകെ 263 സ്ഥാനാര്‍ഥികൾ. മൂന്ന് നഗരസഭകളിലായി 113 വാര്‍ഡുകള്‍. ഇതില്‍ ആകെ 329 പേരാണ് മത്സരരംഗത്ത്. ജില്ല പഞ്ചായത്തില്‍ 17 ഡിവിഷനുകളിലായി ആകെ 65 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 84 ക്രിറ്റിക്കല്‍ ബൂത്തുകളും 43 വള്‍നറബ്​ള്‍ ബൂത്തുകളും മാവോവാദി സാന്നിധ്യമുള്ള എട്ട് ബൂത്തുകളും ജില്ലയിലുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ച 99 ബൂത്തുകളില്‍ വെബ്കാസ്​റ്റിങ്/ വിഡിയോഗ്രഫി സംവിധാനം ഒരുക്കിയിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ട പ്രകാരം 134 ബൂത്തുകളിലും ജില്ല ഇലക്​ഷന്‍ ഓഫിസറും ജില്ല പൊലീസ് മേധാവിയും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയ 23 ബൂത്തുകളിലും കൂടി ആകെ ജില്ലയില്‍ 256 ബൂത്തുകളില്‍ വെബ്കാസ്​റ്റ്/ വിഡിയോഗ്രഫി സംവിധാനം ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി 10 ഡിവൈ.എസ്.പിമാരടക്കം 2557 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 300 അംഗ സ്‌ട്രൈക്കിങ് ഫോഴ്‌സിനെ സജ്ജമാക്കി. കേരള -കര്‍ണാടക അതിര്‍ത്തിയില്‍ പ്രത്യേക നിരീക്ഷണം നടത്തിവരുന്നു. ഡിസംബര്‍ 13ന് വൈകീട്ട് മൂന്നിനു ശേഷം പോസിറ്റിവ് ആകുന്നവരും ക്വാറൻറീനില്‍ പ്രവേശിക്കുന്നവരും വോട്ടെടുപ്പ് ദിവസം വൈകീട്ട് അഞ്ച് മുതല്‍ ആറുവരെ പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാന്‍ എത്തണം. എന്നാല്‍, ആറിന് ക്യൂവില്‍ ഉള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.