ഭീഷണിയാകുമോ ചെറുപാർട്ടികൾ?

കാസർകോട്​: ചെറുപാർട്ടികളുടെ സാന്നിധ്യം ഭീഷണിയാകുമോ മുന്നണികൾക്ക്​? വലുപ്പത്തിൽ ചെറുതാണെങ്കിലും ജില്ലയിൽ ജില്ല, ഡിവിഷൻ, ഗ്രാമ പഞ്ചായത്ത്​ വാർഡുകൾ തുടങ്ങി നൂറോളം സീറ്റുകളിൽ ചെറുപാർട്ടികൾ മത്സരിക്കുന്നുണ്ട്​. ഇവയുടെ സാന്നിധ്യം ചെറുതല്ലാത്ത വിധം സ്വാധീനം ​ചെലുത്തുന്നുണ്ട്​. ജില്ല പഞ്ചായത്ത്​ ചെങ്കള ഡിവിഷനിൽ 700ൽപരം ഭൂരിപക്ഷത്തിനാണ്​ കഴിഞ്ഞ തവണ യു.ഡി.എഫ്​ സ്​ഥാനാർഥി വിജയിച്ചത്​. കഴിഞ്ഞ തവണ ചെങ്കള ഡിവിഷനിൽ സ്ഥാനാർഥികളില്ലാതിരുന്ന വെൽ​െഫയർ പാർട്ടി, എസ്​.ഡി.പി.​െഎ, പി.ഡി.പി എന്നിവ ഇത്തവണ മത്സരിക്കുന്നുണ്ട്​. എസ്​.ഡി.പി.​െഎ രണ്ടായിരത്തോളം വോട്ടുകളാണ്​ ചെങ്കളയിൽ പ്രതീക്ഷിക്കുന്നത്​. വെൽ​െഫയർ പാർട്ടിയുടെ ജില്ലയിലെ പ്രധാന സ്വാധീനമേഖലയും ചെങ്കളയാണ്​. ഇൗ പാർട്ടികൾക്ക്​ ലഭിച്ചേക്കാവുന്ന വോട്ട്​ എൽ.ഡി.എഫി​ൻെറ കണക്കിൽ കിഴിവു വരുന്നതല്ല. കഴിഞ്ഞതവണ ഇൗ പാർട്ടികൾ യു.ഡി.എഫിനു പരസ്യപിന്തുണ നൽകിയിരുന്നില്ലെങ്കിലും ഈ കക്ഷികളുടെ വോട്ടുകളിൽ ഒരു ഭാഗം യു.ഡി.എഫിനു ലഭിക്കേണ്ടിയിരുന്നതാണ്​ എന്ന്​ നിരീക്ഷിക്കപ്പെടുന്നു. ആകെയുള്ള 17 ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ വെൽ​െഫയർ പാർട്ടി 2, എസ്.ഡി.പി.െഎ 3, പി.ഡി.പി 5 സീറ്റുകളിൽ മത്സരിക്കുന്നു. ഗ്രാമപഞ്ചായത്തുകളിൽ വെൽ​െഫയർ പാർട്ടി ഏഴു സീറ്റുകളിൽ മത്സരിക്കുന്നു. എസ്.ഡി.പി.െഎ-43, പി.ഡി.പി-7 എന്നീ വാർഡുകളിലാണ്​ മത്സരിക്കുന്നത്​. ഉദുമ ഗ്രാമപഞ്ചായത്തിൽ കൊപ്പൽ വാർഡിൽ മത്സരിക്കുന്ന വെൽ​െഫയർ പാർട്ടി സ്ഥാനാർഥി പി.കെ. അബ്​ദുല്ലയുടെ മത്സരം ശ്രദ്ധേയമാവുകയും ചെയ്​തു. ബ്ലോക്ക് പഞ്ചായത്തിൽ വെൽ​െഫയർ പാർട്ടി-2, എസ്.ഡി.പി.െഎ-6, പി.ഡി.പി-3 എന്നിങ്ങനെയാണ്​ മത്സരിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.