കലാശ​െക്കാട്ടി​െൻറ ആവേശമില്ലാതെ ട്രാഫിക്​ സർക്കിൾ

കലാശ​െക്കാട്ടി​ൻെറ ആവേശമില്ലാതെ ട്രാഫിക്​ സർക്കിൾ കാസർകോട്​: തെരഞ്ഞെടുപ്പ്​ പ്രചാരണത്തി​ൻെറ കലാശക്കൊട്ടിന്​ പുതിയ ബസ്​സ്​റ്റാൻഡ്​​ പരിസരത്തെ സെഞ്ച്വറി പാർക്കി​നകത്തുനിന്നും താഴെ നഗരസഭ സർക്കിളിലേക്ക്​ നോക്കിയാൽ പ്രചാരണത്തി​ൻെറ ചൂടും ചൂരും അറിയുമായിരുന്നു. മൂന്നു മുന്നണികൾ വട്ടംകറങ്ങി ആവേശം വിതറി കൊടികൾ വീശി കടന്നുപോയ ചിത്രം ഏറെ രസകരവും ആവേശകരവുമായിരുന്നു. കലാശക്കൊട്ടിലെ 'കൂട്ടപ്പൊരിച്ചിൽ' എന്ന വാക്കി​ൻെറ യഥാർഥ അർഥം ലഭിക്കണമെങ്കിൽ പ്രചാരണം അവസാനിക്കുന്ന ദിവസം കാസർകോട്​ നഗരത്തിലെ ട്രാഫിക്​ സർക്കിളിൽ വരണം. അത്ര​ക്കും ആവേശകരമായിരുന്നു. പതിവുപോലെ സെഞ്ച്വറി പാർക്കിലെ അപ്​സര ഫാൻസി ഹോൾസെയിൽ കടയിലെ ജീവനക്കാരും പാർട്​ണർമാരുമായ സിനാൻ സുബൈർ, സഫ്​വാൻ, ഹബീബ്​, അബ്ബാസ്​, സു​ൈഹൽ,അജ്​മൽ എന്നിവർ ഇത്തവണയും ട്രാഫിക്​ സർക്കിളിലേക്ക്​ നോക്കി, ഒന്നും കാണാനായില്ല. പതിവ്​ ഗതാഗതം മാത്രം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ട്രാഫിക്​ സർക്കിൾ കാണാൻ ഏറെ രസകരമായിരുന്നു. ഇത്തവണ ശൂന്യമാണ്​​. ഞങ്ങൾ ഏറെ കൗതുകത്തോടെ നോക്കിനിന്നയിടത്ത്​ തെരഞ്ഞെടുപ്പി​ൻെറ ഒരു അലയൊലിയും കാണാനില്ല -ജീവനക്കാർ പറയുന്നു. കോവിഡ്​ ചട്ടമനുസരിക്കേണ്ടതിനാൽ ആരും കൂട്ടംചേരാൻ തയാറാകില്ലെന്ന്​ സമീപത്തെ പൊലീസ്​ ഉദ്യോഗസ്​ഥർ പറഞ്ഞു. traffic circle പ്രചാരണം സമാപിച്ച ഇന്നലെ ആറുമണിയോടെ പുതിയ ബസ്​സ്​റ്റാൻഡ്​​ ട്രാഫിക്​ സർക്കിൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കലാശക്കൊട്ട്​ നടന്നയിടമാണിത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.