അജാനൂരിൽ ഇരട്ട വോട്ടുകൾ; നിയമപരമായി നേരിടുമെന്ന് യൂത്ത് കോൺഗ്രസ്

കാസർകോട്​: അജാനൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് കുറഞ്ഞ വോട്ടിന് യു.ഡി.എഫ് വിജയിച്ച മുട്ടുന്തല 18ാം വാർഡിലേക്ക് താൽക്കാലിക തിരിച്ചറിയൽ കാർഡുകൾ നൽകി തെരഞ്ഞെടുപ്പ്​ അട്ടിമറിക്കാനാണ്​ എൽ.ഡി.എഫ്​ ശ്രമിക്കുന്നതെന്ന്​ യൂത്ത്​ കോൺഗ്രസ്​ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണം നിലനിർത്താനുള്ള എൽ.ഡി.എഫ്​ ശ്രമത്തിനെതിരെ യു.ഡി.എഫ് സ്ഥാനാർഥിയുൾപ്പെടെയുള്ള ആളുകൾ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് നടപടിക്കൊരുങ്ങുന്നത്. കരട് വോട്ടർ പട്ടികയിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയപ്പോൾ, മുഴുവൻ വിഷയങ്ങളും പരിഹരിച്ച് അവസാന പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് സെക്രട്ടറി അറിയിച്ചത്. എന്നാൽ, അന്തിമ വോട്ടർപട്ടികയിൽ 4, 5, 15, 16, 17, 19, 21 എന്നീ വാർഡുകളിലെ പട്ടികയിൽ നേരത്തെയുള്ള വോട്ടർമാർക്ക് പതിനെട്ടാം വാർഡിലേക്ക് വ്യാജമായി താൽക്കാലിക തിരിച്ചറിയൽ കാർഡ് നൽകിയത്. ഇത് ചൂണ്ടിക്കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ ജില്ല കലക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടിയാകാത്തതിൽ പ്രതിഷേധിച്ചാണ്​ യൂത്ത് കോൺഗ്രസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇരട്ട വോട്ടുകളുടെ പട്ടികയും ഹാജരാക്കിയിരുന്നു. വാർത്തസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി, കരീം ചിത്താരി, ഹാറൂൻ ചിത്താരി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT