അതിർത്തിയിലെ കോവിഡ് പരിശോധനക്കെതിരെ ബി.ജെ.പി

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ജില്ലയിലെ സമ്മതിദായകര്‍ കോവിഡ്​ പരിശോധന നടത്തണമെന്ന ജില്ല കലക്ടറുടെ നിര്‍ദേശം രാഷ്​ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ്​ കെ. ശ്രീകാന്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. എൻ.ഡി.എ അനുകൂല സമ്മതിദായകരെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ നിന്ന്​ പിന്തിരിപ്പിക്കാനാണ് ഇത്തരം നീക്കം. കലക്ടറുടെ നിർദേശത്തി​ൻെറ മറവില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സമ്മതിദായകരെ ആരോഗ്യ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. സി.പി.എമ്മി​ൻെറയും കോണ്‍ഗ്രസിൻെറയും അവിശുദ്ധ കൂട്ടുകെട്ടി​ൻെറ ഭാഗമായി അവരുടെ നിർദേശാനുസരണമാണ് കോവിഡ്​ പരിശോധന വേണമെന്ന് കലക്ടര്‍ പ്രസ്താവന നടത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞതും നടക്കാന്‍ പോകുന്നതുമായ ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് ജില്ലകളിലൊന്നുമില്ലാത്ത അപ്രായോഗികവും കാസര്‍കോട് ജില്ലയില്‍ മാത്രമായി പുറപ്പെടുവിച്ചതുമായ കോവിഡ്​ പരിശോധന നിർദേശം പിന്‍വലിക്കാന്‍ ജില്ല ഭരണകൂടവും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും തയാറാകണമെന്ന്​ കെ. ശ്രീകാന്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.