ബാളിഗെയിൽ റോഡപകടം പതിവായി

മഞ്ചേശ്വരം: പെർമുദെ ധർമത്തട്ക്ക പെറുവായി റോഡിലെ . ബുധനാഴ്​ച കുഞ്ചത്തൂരിലെ ദമ്പതികളും കുഞ്ഞും ബന്ധുവീട്ടിലെ സൽക്കാരത്തിന് വരുന്ന വഴി അപകടത്തിൽ പെട്ടു. കുഞ്ചത്തൂരിലെ അഷ്റഫും ഭാര്യ സമീറയും കൈക്കുഞ്ഞുമാണ്​ അപടത്തിൽപെട്ടത്​. തകർന്ന റോഡ് ശ്രദ്ധയിൽപെടാതെ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. നാട്ടുകാരായ യുവാക്കൾ കുഞ്ഞിനെയും സമീറയെയും കാസർകോട്ടെ സ്വകാര്യ ആശുപത്രിൽ എത്തിച്ചു. വീഴ്​ചയിൽ സമീറയുടെ തോളെല്ല് പൊട്ടുകയും കുഞ്ഞി​ൻെറ കണ്ണിന് പരിക്കേൽക്കുകയും ചെയ്​തു. കർണാടകയിൽനിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് കർണാടകയിലേക്കും രാപ്പകൽ ചരക്കു ലോറികളും ടൂറിസ്​റ്റ്​ ബസുകളും മറ്റ് ടൂറിസ്​റ്റ്​ വാഹനങ്ങളും സഞ്ചരിക്കുന്ന വളരെ പ്രധാനപ്പെട്ട റോഡാണിത്. തലമുഗർ തൂക്കുപാലവും കമ്പം വെള്ളച്ചാട്ടവും പൊസഡിഗുംപെ വിനോദ സഞ്ചാര കേന്ദ്രവും സന്ദർശിക്കാൻ കുടുംബസമേതം വാഹനത്തിൽ നൂറു കണക്കിന് സന്ദർശകരാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. ഇതുവരെ ഒരു ഡസനോളം ബൈക്കപകടങ്ങൾ നടന്നു. മനുഷ്യജീവന് വില കൽപ്പിക്കാത്ത തരത്തിലാണ് പാലം നിർമാണം നടന്നതെന്നാണ്​ നാട്ടുകാരുടെ ആരോപണം. ആറു മാസം മുമ്പാണ് ലക്ഷങ്ങൾ ചെലവിട്ട് മലവെള്ളം കെട്ടിക്കിടന്ന് തകർന്ന റോഡിന് മേൽപ്പാലം പണിതത്. നേരത്തേ റോഡി​ൻെറ ഒരു വശം തകർന്നപ്പോൾ യാത്രക്കാർക്ക് അപകടം പറ്റിയിരുന്നില്ല. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വന്ന് തകർന്ന റോഡ് പരിശോധിച്ച് ഉടനെ റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. dharmathadka അപകടം പതിവായ ധർമത്തടുക്ക പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT