ജില്ലയില്‍ ഒമ്പത്​ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കാസർകോട്​: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോസ്​റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ കേന്ദ്രമുള്‍പ്പെടെ ഒമ്പത്​ കേന്ദ്രങ്ങളാണുള്ളത്. പോസ്​റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിക്കുന്ന കേന്ദ്രത്തിലാണ് എണ്ണുക. ബ്ലോക്ക്, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു. കാറഡുക്ക- ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ്.എസ് മഞ്ചേശ്വരം- കുമ്പള ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാസര്‍കോട്- കാസര്‍കോട് ഗവ. കോളജ് കാഞ്ഞങ്ങാട്- ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരപ്പ- പരപ്പ ഗവ. ഹൈസ്‌കൂള്‍ നീലേശ്വരം- പടന്നക്കാട് നെഹ്‌റു കോളജ് നഗരസഭ, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ കാഞ്ഞങ്ങാട്- ഹോസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാസര്‍കോട് -കാസര്‍കോട് ഗവ. കോളജ് നീലേശ്വരം-രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.