സ്കൂളിന് അലമാര സമ്മാനിച്ചു

കാഞ്ഞങ്ങാട്​: ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനുവേണ്ടി വാഴക്കോട് ഗവ.എൽ.പി സ്കൂളിന് ഗ്രാമകേളി വാഴക്കോട് യു.എ.ഇ കൂട്ടായ്മ അലമാര സമ്മാനിച്ചു. കൂട്ടായ്മ ഭാരവാഹി മുരളീധരൻ കോട്ടപ്പാറയിൽ നിന്ന് പ്രധാനാധ്യാപിക പത്മിനി താക്കോൽ ഏറ്റുവാങ്ങി. മടിക്കൈ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മെംബർ ബിജി ബാബുവിന് ഉപഹാരം നൽകി. കൂട്ടായ്മ ഭാരവാഹികളായ അഭയൻ കോട്ടപ്പാറ, സുമേഷ് ശിവജി നഗർ, എസ്.എം.സി ചെയർമാൻ പി.മനോജ് കുമാർ, മദർ പി.ടി.എ പ്രസിഡൻറ്​ രജനി, വൈസ് പ്രസിഡൻറ്​ വിനോദ് തുമ്പയിൽ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ്​ പി. മോഹനൻ സ്വാഗതവും സ്കൂൾ വികസന സമിതി ചെയർമാൻ സി. കുമാരൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.