വോ​െട്ടടുപ്പിന്​ അഞ്ചുനാൾ; വിവിധ നേതാക്കൾ പ്രചാരണത്തിനെത്തുന്നു

കാസർകോട്​: തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ശേഷിക്കേ വിവിധ നേതാക്കൾ പ്രചാരണത്തിന്​ ജില്ലയിലെത്തുന്നു. കോൺഗ്രസ്​ നേതാവ്​ കെ.സി. വേണുഗോപാൽ എം.പി, ബി.ജെ.പി നേതാവ്​ പി.കെ. കൃഷ്​ണദാസ്​ എന്നിവരാണ്​ ബുധനാഴ്​ച ജില്ലയിലെത്തുന്നത്​. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി രാവി​െല 10ന്​ ചെറുവത്തൂരിൽ നിന്നാണ്​ പ്രചാരണ പരിപാടി ആരംഭിക്കുക. നീലേശ്വരം എൻ.കെ.ബി.എം ഹാൾ-10.30, കിനാനൂർ കരിന്തളം അമ്മടമ്മ ഓഡിറ്റോറിയം-2.30, കൊന്നക്കാട് -3.30, പള്ളിക്കര ബേക്കൽ -5.00, കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനം -6.00 എന്നിവിടങ്ങളിലും വിവിധ പരിപാടികളിൽ പ​​െങ്കടുക്കും. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് രാവിലെ 11.30ന്​ ഹൊസങ്കടി പ്രേരണ ഹാളില്‍ സ്ഥാനാർഥി സംഗമം, 12.30ന്​ മംഗല്‍പാടി പ്രതാപ് നഗറില്‍ കുടുംബയോഗം, ഉച്ചക്ക്​ 2.30ന് അണങ്കൂറില്‍ കുടുംബയോഗം, മൂന്നിന് നെല്ലിയടുക്കത്ത് കുടുംബസംഗമം, 3.45ന് ചേറ്റുകുണ്ടില്‍ കുടുംബയോഗം, അഞ്ചിന് കാലിച്ചാനടുക്കത്ത് പൊതുയോഗം, ആറിന് ബളാലില്‍ കുടുംബയോഗം, രാത്രി ഏഴിന്​ അടോട്ടുകയ കുടുംബയോഗം എന്നിവിടങ്ങളിലാണ്​ പ​െങ്കടുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.