ഡോക്​ടർമാർ ജില്ല ആശുപത്രി പരിസരത്ത് ധർണ നടത്തി

കാഞ്ഞങ്ങാട്: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടർമാർ രാജ്യവ്യാപകമായി ഡിസംബർ 11ന് നടത്തുന്ന 12 മണിക്കൂർ പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് കാഞ്ഞങ്ങാട് ഐ.എം.എ യൂനിറ്റ് ജില്ല ആശുപത്രി പരിസരത്ത് ധർണ സമരം സംഘടിപ്പിച്ചു. സംസ്​ഥാന വർക്കിങ്​ കമ്മിറ്റി അംഗം ഡോ.ബൽറാം നമ്പ്യാർ ധർണ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ ഡോ.എം. മണികണ്ഠൻ അധ്യക്ഷത വഹിച്ച​ു. സെൻട്രൽ വർക്കിങ്​ കമ്മിറ്റി അംഗം ഡോ.ടി.വി. പത്​മനാഭൻ, ഡോ.എൻ. രാഘവൻ, ഡോ. ടി.കിഷോർ കുമാർ, ഡോ. ദീപിക കിഷോർ, ഡോ. ഷക്കീൽ അൻവർ, ഡോ.കൃഷ്ണകുമാർ, ഡോ.കെ.എം. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി ഡോ.പി. വിനോദ് കുമാർ നന്ദി പറഞ്ഞു. ima ഐ.എം.എ നേതൃത്വത്തിൽ ജില്ല ആശുപത്രി പരിസരത്ത്​ നടന്ന ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.