കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സർഗസൃഷ്​ടികൾ നിറച്ച് മാഗസിൻ പുറത്തിറങ്ങി

ചെറുവത്തൂർ: . കാസർകോട്ടെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സാംസ്കാരിക കൂട്ടായ്മയായ വായനശാലയുടെ നേതൃത്വത്തിൽ 'എഴുത്തുപൂക്കുന്ന വഴിയിടങ്ങൾ' എന്ന പേരിലാണ് മാഗസിൻ പ്രസിദ്ധീകരിച്ചത്. തുടക്കത്തിൽ കാസർകോട് ഡിപ്പോയിലെ 40 ജീവനക്കാരായിരുന്നു ആദ്യ അംഗങ്ങൾ. തിരക്കിട്ട ജോലികൾക്കിടയിലും സർഗാത്​മകത മനസ്സിൽ സൂക്ഷിച്ച നിരവധി ജീവനക്കാർ വായനശാലയുടെ പ്രവർത്തനത്തിൽ ആകൃഷ്​ടരായി എത്തിയപ്പോൾ നിലവിൽ 202 അംഗങ്ങളായി. ഗ്രാമീണ വായനശാലകൾ നടത്തുന്ന ജനകീയ കൂട്ടായ്മകൾ രൂപപ്പെടുത്തുക എന്നതാണ് വായനശാലയുടെ ലക്ഷ്യം. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന കവിയും കവിതയും, ഓരോ ദിവസത്തെയും പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന വാക്ക്, ദിനാചരണം സംബന്ധിച്ച ഇന്നത്തെ പ്രത്യേകതകൾ, ചലച്ചിത്രഗാനങ്ങൾ കോർത്തിണക്കി നിദ്രാഗീതം, കുട്ടികളുടെ കലാപരിപാടികൾ നിറച്ച മഞ്ചാടിമണികൾ, പ്രതിവാര ക്വിസ്, പ്രതിമാസ സംവാദം തുടങ്ങി ഓരോ ദിവസവും പരിപാടികളാൽ സമ്പന്നമാക്കുന്ന വാട്സ്​ ആപ് ഗ്രൂപ്പും ജീവനക്കാരുടെ ആശ്വാസമായി മാറുന്നുണ്ട്. കഥ, കവിത, ലേഖനം എന്നിവയാൽ സമ്പന്നമായ 30 ഓളം രചനകൾ കോർത്തിണക്കിയ മാഗസി​ൻെറ മുഖ്യ പത്രാധിപർ സി.എം. വിനയചന്ദ്രനാണ്. പി.വി. രതീശൻ, രശ്മി നാരായണൻ, പത്​മരാജ് എരവിൽ, എം. സന്തോഷ്, കെ. പ്രദീപ് കുമാർ, സുരേഷ് പയ്യങ്ങാനം എന്നിവരടങ്ങുന്ന സമിതിയാണ് വായനശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.