അസംബ്ലി ഹാള്‍ ഉദ്ഘാടനം

ഉദുമ: ബേക്കല്‍ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി പണിത അസംബ്ലി ഹാള്‍ റിട്ട. ജില്ല ജഡ്ജിയും പൂര്‍വ വിദ്യാര്‍ഥിയുമായ ബി. രമാകാന്ത ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ഷാജു ശിലാഫലകം അനാച്ഛാദനം ചെയ്തു. പി.ടി.എ പ്രസിഡൻററ്​ കെ.വി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. 1994-95 എസ്.എസ്.എല്‍.സി ബാച്ച് സഹപാഠി കൂട്ടായ്മയാണ് രജത ജൂബിലി ഉപഹാരമായി വിദ്യാലയത്തില്‍ അസംബ്ലി ഹാള്‍ പണികഴിപ്പിച്ചത്. പ്രധാനാധ്യാപിക തങ്കമണി, അധ്യാപകരായ അനിത, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു, സഹപാഠി കൂട്ടായ്മ സെക്രട്ടറി പ്രീതി വിജയന്‍ സ്വാഗതവും പ്രസിഡൻറ്​ അനില്‍ കുമാര്‍ കരിപ്പോടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.