ജനങ്ങളെ അഭിമുഖീകരിക്കാനാവാതെ മുഖ്യമന്ത്രി തലതാഴ്ത്തി നടക്കുന്നു -വി. മുരളീധരന്‍

കാഞ്ഞങ്ങാട്: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോള്‍ കാമറക്കു മുന്നില്‍നിന്ന് പ്രസംഗിക്കുന്നതല്ലാതെ ജനങ്ങളെ നേരിട്ട് അഭിമുഖീകരിക്കാന്‍ കഴിയാത്തവിധം മുഖ്യമന്ത്രിക്ക് തലതാഴ്ത്തി നടക്കേണ്ട ഗതികേടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കല്യാണ്‍ റോഡ് കൈരളി ക്ലബ് പരിസരത്ത് നടന്ന കാഞ്ഞങ്ങാട് നഗരസഭ ബി.ജെ.പി സ്ഥാനാർഥി സംഗമവും 19ാം വാര്‍ഡ് കുടുംബയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വര്‍ണ കള്ളക്കടത്ത് കേസടക്കം അന്വേഷണം നടത്താന്‍ കേന്ദ്ര എജന്‍സിയെ കത്തെഴുതി വിളിച്ചുവരുത്തുകയും അന്വേഷണം സ്വന്തം ഓഫിസിലും കാല്‍കീഴിലും എത്തിനില്‍ക്കുമ്പോള്‍ സംസ്ഥാന ഭരണം കേന്ദ്ര ഏജന്‍സികള്‍ അടിമറിക്കുകയാണെന്ന് മുഖ്യമന്ത്രി പുലമ്പുകയാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് മോഡല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭയിലും ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി നഗരസഭ നോര്‍ത്ത് സോണ്‍ പ്രസിഡൻറ്​ എച്ച്​.ആർ. ശ്രിധരന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, വൈസ് പ്രസിഡൻറ്​ എം. ബല്‍രാജ്, മണ്ഡലം പ്രസിഡൻറ്​ എന്‍. മധു, ജനറല്‍ സെക്രട്ടറി പ്രശാന്ത് സൗത്ത്, സെക്രട്ടറി ബിജി ബാബു, മഹിള മോര്‍ച്ച ജില്ല വൈസ് പ്രസിഡൻറ്​ എച്ച്.ആര്‍. സുകന്യ, എസ്.ടി മോര്‍ച്ച മണ്ഡലം പ്രസിഡൻറ്​ സി.കെ. വത്സലന്‍, ചന്ദ്രന്‍ കല്ലൂരാവി എന്നിവര്‍ സംസാരിച്ചു. സൗത്ത് സോണ്‍ പ്രസിഡൻറ്​ കൃഷ്ണന്‍ സ്വാഗതവും മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ്​ വേണു അത്തിക്കോത്ത് നന്ദിയും പറഞ്ഞു. bjp കാഞ്ഞങ്ങാട്​ നഗരസഭ 19ാം വാർഡ്​ കുടുംബയോഗം കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.