പാഴൂര്‍ ഗുരുകുലം ജില്ല കമ്മിറ്റി രൂപവത്​കരിച്ചു

ഉദുമ: എറണാകുളം ജില്ല കേന്ദ്രീകരിച്ച് പാഴൂര്‍ നാരായണ മാരാരുടെ സ്മരണാര്‍ഥം 2014ല്‍ കലാ -ചാരിറ്റബ്​ള്‍ സൊസൈറ്റിയായി രജിസ്​റ്റര്‍ ചെയ്ത കൂട്ടായ്മയാണ് പാഴൂര്‍ ഗുരുകുലം. കേരള സംഗീത നാടക അക്കാദമി, കേരള ഫോക്‌ലോര്‍ അക്കാദമി എന്നിവയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയുടെ ജില്ല കമ്മിറ്റി രൂപവത്​കരണവും സംസ്ഥാന ഭാരവാഹികള്‍ക്കുള്ള സ്വീകരണവും പാലക്കുന്ന് കര്‍മ ഡാന്‍സ് സ്‌കൂളില്‍ നടന്നു. സംസ്ഥാന പ്രസിഡൻറ്​ ബിന്ദു പാഴൂര്‍ ഉദ്ഘാടനം ചെയ്തു. വരദ നാരായണന്‍ അധ്യക്ഷത വഹിച്ചു. കോമഡി ഉത്സവം ഫെയിമും ഗിന്നസ് വേള്‍ഡ് റെക്കോഡറുമായ ഹരി ശില്‍പി മുഖ്യാതിഥിയായി. പി. നാരായണന്‍ ആദിശക്തി റിപ്പോര്‍ട്ടും ബാബു ജാന്‍സി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയപ്രകാശ് മലപ്പുറം, സംസ്ഥാന വനിത കോഓഡിനേറ്റര്‍ അംബുജം എരുമേലി, സംസ്ഥാന ട്രഷറര്‍ വിഷ്ണു പാഴുര്‍, രാധാകൃഷ്ണന്‍ രാവണീശ്വരം, ഗോവിന്ദന്‍ ജ്വാല, ശ്രീനാഥ് നാരായണന്‍, ഉപേന്ദ്രന്‍ രാവണീശ്വരം, പ്രജീഷ് കര്‍മ, അശോകന്‍ അഥീന എന്നിവര്‍ സംസാരിച്ചു. സുകു പള്ളം സ്വാഗതവും ഷീബ രാജപുരം നന്ദിയും പറഞ്ഞു. കര്‍മ ഡാന്‍സ് സ്‌കൂള്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഡാന്‍സ് സ്‌കൂള്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഭാരവാഹികള്‍: പി. നാരായണന്‍ ആദിശക്തി (പ്രസി), സുകു പള്ളം (ജന. സെക്ര), ബാബു ജാന്‍സി (ട്രഷ), ഷീബ രാജപുരം (വനിത കോഓഡി), ഹരി ശില്‍പി (സംസ്ഥാന ഉപദേശക സമിതി അംഗം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.