ബാബരി മസ്ജിദ് പുനർനിർമാണത്തിലൂടെ മതേതരത്വം സംരക്ഷിക്കണം

കാസർകോട്: നീതി പറയേണ്ട കോടതികൾ പോലും സംഘ്​പരിവാറിന് കീഴൊതുങ്ങിയ കാലത്തിലൂടെയാണ് നമ്മുടെ രാജ്യം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്നും മതനിരപേക്ഷകരുടെയും മതേതര പാർട്ടികളുടെയും മൗനം വർഗീയ വാദികൾക്ക് വളമാണെന്നും എസ്​.ഡി.പി.ഐ ജില്ല പ്രസിഡൻറ് എൻ.യു. അബ്​ദുൽ സലാം പറഞ്ഞു. ബാബരി മസ്ജിദ് പുനർനിർമാണത്തിലൂടെയാണ് ഇന്ത്യയുടെ മതേതരത്വം വീണ്ടെടുക്കേണ്ടതെന്നും നീതി പുലരുന്നതുവരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ ആറ്​ ബാബരി ദിനം പ്രതിഷേധ സംഗമത്തി​ൻെറ ഭാഗമായി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഖാദർ അറഫ, പോപുലർ ഫ്രണ്ട് ജില്ല പ്രസിഡൻറ് ഡോ. സി.ടി. സുലൈമാൻ, ജില്ല സെക്രട്ടറി സി.എ. സവാദ് എന്നിവർ സംസാരിച്ചു. വിമൻ ഇന്ത്യ മൂവ്മൻെറ് ജില്ല പ്രസിഡൻറ് ഖമറുൽ ഹസീന, സെക്രട്ടറി ശാനിദ ഹാരിസ്, എസ്​.ഡി.ടി.യു ജില്ല പ്രസിഡൻറ് അഷ്റഫ് കോളിയടുക്ക, മണ്ഡലം നേതാക്കളായ അൻസാർ ഹൊസങ്കടി, മൂസ ഈച്ചാലിങ്കാൽ, സകരിയ കുന്നിൽ എന്നിവർ സംസാരിച്ചു. ksd sdpi: ബാബരിദിനം പ്രതിഷേധ സംഗമത്തി​ൻെറ ഭാഗമായി എസ്​.ഡി.പി.​െഎ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ല പ്രസിഡൻറ് എൻ.യു. അബ്​ദുൽ സലാം ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.