എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

നീലേശ്വരം: സുസ്ഥിര വികസനം, സമഗ്ര മുന്നേറ്റം എന്ന സന്ദേശം നൽകി എൽ.ഡി.എഫ് നീലേശ്വരം നഗരസഭ പ്രകടനപത്രിക പ്രകാശനം ചെയ്തു. കഴിഞ്ഞ 20 വർഷമായി എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നീലേശ്വരം ഭരിച്ചത്. ഇതി​ൻെറ തുടർച്ചയെന്നോണം സമഗ്ര വികസനം ലക്ഷ്യം വെച്ചാണ് ഇത്തവണ പ്രകടന പത്രികയിറക്കിയത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക ഊന്നൽ നൽകിട്ടുണ്ട്.നഗരസഭ താലൂക്ക് ആശുപത്രിക്ക് അനുവദിച്ച 15 കോടി രൂപയുടെ കെട്ടിടം മാസ്​റ്റർ പ്ലാൻ പൂർത്തിയാക്കി മികച്ച ആശുപത്രിയാക്കി മാറ്റും. തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിച്ച് കൂടുതൽ ഡോക്ടർമാരെ നിയമിക്കും. നഗരസഭക്ക്​ കീഴിലെ എല്ലാ വിദ്യാലയങ്ങളും മികവി​ൻെറ കേന്ദ്രങ്ങളാക്കും. വിദ്യാർഥി കൗൺസലിങ്ങിന് സ്ഥിരം സംവിധാനങ്ങൾ ഒരുക്കും. ചിറപ്പുറത്ത് മൾട്ടിപ്ലക്സ് സിനിമ തിയറ്റർ ഒരുക്കും. വനിത ഘടക പദ്ധതികൾ വിപുലമാക്കും. ലൈഫ് പദ്ധതിയിൽ പുതിയ അപേക്ഷ സ്വീകരിച്ച് വീടുകൾ നൽകും തുടങ്ങിയ പ്രധാന കാര്യങ്ങൾ പ്രകടനപത്രികയിൽ പറയുന്നു. നീലേശ്വരം പ്രസ് ഫോറത്തിൽ സി.പി.എം ജില്ല കമ്മിറ്റിയംഗം കെ. ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. കരുവക്കാൽ ദാമോദരൻ, കെ.വി. ദാമോദരൻ, പ്രഫ.കെ.പി. ജയരാജൻ, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ജോൺ ഐമൺ, എം. അസിനാർ, ഷംസുദ്ദീൻ അരിഞ്ചിറ, പി.കെ. നിസാർ, പി.എം.എച്ച്. ഇബ്രാഹിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.