കോവിഡിനെ തുരത്താൻ പരസ്യപ്രതിജ്​ഞ ചെയ്ത് സ്​ഥാനാർഥികൾ

പടന്ന: തെരഞ്ഞെടുപ്പിനുശേഷം കോവിഡ് രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പി​ൻെറ പശ്ചാത്തലത്തിൽ, ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പടന്ന ഗ്രാമപഞ്ചായത്തിലെ സ്​ഥാനാർഥികൾ പരസ്യ പ്രതിജ്ഞയെടുത്ത് കോവിഡ് പോരാട്ടത്തിൽ പങ്കു ചേർന്നു. പടന്ന ആരോഗ്യ വകുപ്പി​ൻെറ ആഭിമുഖ്യത്തിൽ ഗവ.യു.പി സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേര സ്​ഥാനാർഥികൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകി. പടന്ന ഗ്രാമപഞ്ചായത്ത് റിട്ടേണിങ് ഓഫിസർ സി. ബിജു മുഖ്യാതിഥിയായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സജീവൻ ചൊല്ലിക്കൊടുത്ത പ്രതിജ്​ഞ വാചകം സ്​ഥാനാർഥികൾ ഏറ്റുചൊല്ലി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. വിജയൻ, ഹെൽത്ത് നഴ്സുമാരായ വിജയശ്രീ, സത്യഭാമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.