പടന്ന: തെരഞ്ഞെടുപ്പിനുശേഷം കോവിഡ് രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പിൻെറ പശ്ചാത്തലത്തിൽ, ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പടന്ന ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികൾ പരസ്യ പ്രതിജ്ഞയെടുത്ത് കോവിഡ് പോരാട്ടത്തിൽ പങ്കു ചേർന്നു. പടന്ന ആരോഗ്യ വകുപ്പിൻെറ ആഭിമുഖ്യത്തിൽ ഗവ.യു.പി സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേര സ്ഥാനാർഥികൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകി. പടന്ന ഗ്രാമപഞ്ചായത്ത് റിട്ടേണിങ് ഓഫിസർ സി. ബിജു മുഖ്യാതിഥിയായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സജീവൻ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വാചകം സ്ഥാനാർഥികൾ ഏറ്റുചൊല്ലി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. വിജയൻ, ഹെൽത്ത് നഴ്സുമാരായ വിജയശ്രീ, സത്യഭാമ എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2020 11:58 PM GMT Updated On
date_range 2020-12-06T05:28:19+05:30കോവിഡിനെ തുരത്താൻ പരസ്യപ്രതിജ്ഞ ചെയ്ത് സ്ഥാനാർഥികൾ
text_fieldsNext Story