ഇടതു സര്‍ക്കാര്‍ ജില്ലക്ക് ഒന്നും തന്നില്ല -ഉമ്മൻ ചാണ്ടി

ഉദുമ: കാസര്‍കോട് ജില്ല രൂപവത്​കരണം മുതല്‍ ജില്ലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത് യു.ഡി.എഫ് സര്‍ക്കാറാണെന്നും കാസര്‍കോട്ടെ ജനങ്ങളുടെ ക്ഷേമ കാര്യത്തില്‍ യു.ഡി.എഫ് എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി പറഞ്ഞു. ഉദുമ ടൗണിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോട് വികസന പാക്കേജ്, കാസര്‍കോട് മെഡിക്കല്‍ കോളജ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ് തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കാസര്‍കോടിന് സമ്മാനിച്ചത് യു.ഡി.എഫ് സർക്കാറാണെന്നും ഇടതു സര്‍ക്കാര്‍ ജില്ലക്ക് ഒന്നും തന്നില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ജില്ലപഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിര്‍ത്തുകയും നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ വലിയ മുന്നേറ്റം നടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലപഞ്ചായത്ത് ഉദുമ ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഹമീദ് മാങ്ങാട് അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, ജിരതി കുമാർ, കെ. നീലകണ്ഠൻ, ഡി.സി.സി പ്രസിഡൻറ് ഹക്കിം കുന്നിൽ, യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ, അഡ്വ. സി.കെ. ശ്രീധരൻ, കെ.പി. കുഞ്ഞിക്കണ്ണൻ, വി.ആർ. വിദ്യാസാഗർ, ധന്യ സുരേഷ്, കെ.എ. മുഹമ്മദലി, കെ.ഇ.എ. ബക്കർ, ബഷീർ വെള്ളിക്കോത്ത്, കാപ്പിൽ കെ.ബി.എം. ഷരീഫ്, എം.എച്ച്. മുഹമ്മദ് കുഞ്ഞി, ടി.കെ. ഹസീബ്, ഡോ. ഖാദർ മാങ്ങാട്, ബാലകൃഷ്ണൻ കടവങ്ങാനം, കെ.വി. ഭക്​തവത്സലൻ, സത്യൻ പൂച്ചക്കാട്, സുകുമാരൻ പൂച്ചക്കാട് എന്നിവർ സംസാരിച്ചു. കൺവീനർ പി. ഭാസ്കരൻ നായർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.