കല്യോട്ട്​ കേസ്​: കോടതി വിധിക്കെതിരെ അപ്പീൽപോയത്​ സത്യപ്രതിജ്​ഞ ലംഘനം - ഉമ്മൻ ചാണ്ടി

കാഞ്ഞങ്ങാട്​: ക​​േല്യാട്ട്​ രണ്ട്​ യൂത്ത്​ കോൺ​ഗ്രസ്​ നേതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽപോയത്​ സത്യപ്രതിജ്​ഞ ലംഘനമാണെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കല്യോട്ട്​ ശരത്​ലാൽ, കൃപേഷ്​ എന്നിവരുടെ സ്​മൃതി മണ്ഡപത്തിൽ വിളക്കുതെളിച്ച ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലചെയ്യപ്പെട്ട യുവാക്കളുടെ കുടുംബങ്ങ​േളാട്​ സർക്കാർ നീതി കാട്ടിയില്ല. ഇത്​ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്​. മുന്നണിയിലില്ലാത്ത കക്ഷിയുമായി ബന്ധം വേണ്ടെന്ന രാഷ്​ട്രീയകാര്യ സമിതിയുടെ തീരുമാനത്തിനപ്പുറം ഒന്നും നടന്നിട്ടില്ല. അതിൽ ഒരു തർക്കവുമില്ല. വെൽ​െഫയർ പാർട്ടിയുമായുള്ള തെരഞ്ഞെടുപ്പ്​ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്​ മറുപടിയായാണ്​ ഉമ്മൻ ചാണ്ടി ഇങ്ങനെ പറഞ്ഞത്​. തുടർന്ന്​ കായക്കുളത്ത്​ യു.ഡി.എഫ്​ കുടുംബസംഗമത്തിൽ പ​ങ്കെടുത്ത ശേഷമാണ്​ ഉമ്മൻ ചാണ്ടി മലയോര മേഖലയി​ലെ പരിപാടിയിൽ പ​ങ്കെടുക്കാനായി യാത്രയായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.