നാട്ടുപോര്​/ മൊഗ്രാൽപുത്തൂരിൽ വാഴ്ച തുടരാൻ ലീഗ്​

ഇൻഫോ - 1 വിസ്തീർണം: 14.23 ച.കി.മീ ജനസംഖ്യ: 24,839 ആകെ വോട്ടർമാർ: 19,789 പുരുഷന്മാർ: 9,534 സ്ത്രീകൾ: 10, 255 നിലവിലെ കക്ഷിനില: മുസ്​ലിം ലീഗ് - 10 ബി.ജെ.പി - 4 സ്വതന്ത്രൻ - 1 കുമ്പള: കാലങ്ങളായി കൈമോശം വരാതെ മുസ്​ലിം ലീഗ് കാത്തുസൂക്ഷിക്കുന്ന പഞ്ചായത്താണ് മൊഗ്രാൽപുത്തൂർ. നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ ബി.ജെ.പിയാണ് പ്രധാന എതിരാളി. ഒരു സ്വതന്ത്രനുൾപ്പെടെ അഞ്ച് സീറ്റുകൾ കൈയ്യിലുള്ള ബി.ജെ.പിക്ക് ഭരണത്തിലേറാൻ ഈ വരുന്ന തെരഞ്ഞെടുപ്പിലും സാധ്യമല്ലെന്ന് തന്നെയാണ് കരുതേണ്ടത്. ലീഗി​ൻെറ വോട്ടിൽ നോട്ടമിട്ട് എൽ.ഡി.എഫും മറ്റു ചെറിയ പാർട്ടികളും രംഗത്ത് സജീവമാണെങ്കിലും ലീഗ് ഭരണത്തിലെത്തുന്നത് തടയാൻ ഇവർക്കാവില്ല. മാത്രമല്ല, നിലവിലുള്ള സീറ്റുകൾ കൈവിടാതെ രണ്ട് സീറ്റുകൾ കൂടി ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുത്ത് ഭരണസമിതിയെ ദൃഢപ്പെടുത്താനായിരിക്കും ലീഗ് ശ്രമിക്കുക. അത് സാധ്യമാണെന്ന് ലീഗ് കരുതുന്നു. എസ്​.ഡി.പി.ഐ, പി.ഡി.പി, സി.പി.എം തുടങ്ങിയ പാർട്ടികളുടെ വോട്ടുകളാണ് ചില വാർഡുകളിൽ ലീഗ് വിജയത്തിന് തടസ്സമാവുന്നതെന്നാണ് വിലയിരുത്തൽ. കോട്ടക്കുന്ന് (3), ഉജിർക്കരെ ശാസ്ത നഗർ (5) എന്നീ വാർഡുകളാണ് ലീഗ് പുതുതായി ലക്ഷ്യം വെക്കുന്നത്. ബള്ളൂരും (2) കല്ലങ്കൈയും (14) കൂടി നേടി ഏഴിലെത്തിച്ചാൽ ഒരുപക്ഷേ ഭരിക്കാനാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗിന് മുന്നിൽ കേവലം എട്ട് വോട്ടുകളുടെ വ്യത്യാസത്തിന് കൈവിട്ടുപോയ എരിയാൽ (10) ഐ.എൻ.എൽ നേടുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി മനക്കോട്ട കെട്ടുന്നത്. ലീഗും ഐ.എൻ.എല്ലും നേർക്കുനേർ ശക്തമായ പോരാട്ടമാണ് എരിയാലിൽ നടക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ ഐ.എൻ.എല്ലിന്​ വിജയസാധ്യതയുമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.