യു.ഡി.എഫ് പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നു

നീലേശ്വരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട സി.പി.എം നീലേശ്വരത്ത് യു.ഡി.എഫ് സ്​ഥാനാർഥികളുടെ പ്രചാരണ ബോർഡുകളും പോസ്​റ്ററുകളും വ്യാപകമായി നശിപ്പിക്കുന്ന നടപടിയെ യു.ഡി.എഫ് നീലേശ്വരം നഗരസഭ കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ 20 വർഷക്കാലത്തെ സി.പി.എം നേതൃത്വത്തിലുള്ള നീലേശ്വരത്തെ ഭരണത്തിനെതിരെയുള്ള ജനവികാരത്തിൽ വിറളിപൂണ്ടാണ് സി.പി.എം ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് നേതാക്കൾ ആരോപിച്ചു. നഗരസഭയിലെ 13, 17 വാർഡുകളിൽ വ്യാപകമായി ബോർഡുകൾ നശിപ്പിച്ചതിൽ യോഗം പ്രതിഷേധിച്ചു. ചെയർമാൻ സി.കെ.കെ. മാണിയൂർ അധ്യക്ഷത വഹിച്ചു. മാമുനി വിജയൻ, മഡിയൻ ഉണ്ണികൃഷ്ണൻ, എം. രാധാകൃഷ്ണൻ നായർ, പി. രാമചന്ദ്രൻ, എറുവാട്ട് മോഹനൻ, രമേശൻ കരുവാച്ചേരി, ഇബ്രാഹിം പറമ്പത്ത്, റഫീഖ് കോട്ടപ്പുറം, പുഴക്കര റഹീം, കെ.വി. ഉമേശൻ എന്നിവർ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.