കൃഷി പാഠശാല

കാഞ്ഞങ്ങാട്​: കാഞ്ഞങ്ങാട് കൃഷിഭവ​ൻെറയും കാർഷിക വിദ്യാപീഠത്തി​ൻെറയും നേതൃത്വത്തിൽ ആത്മ- നടന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ കർഷകൻ അബ്​ദുല്ല ഇടക്കാവി​ൻെറ ഫാം ഹൗസിൽ നടന്ന യോഗം ഫിഷറീസ് കോഒാഡിനേറ്റർ പി.കെ. ആതിര ഉദ്​ഘാടനം ചെയ്തു. കൃഷി ഫീൽഡ് ഓഫിസർ എം.പി. ശ്രീജ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി നേതാവ് കെ.കെ. ബാബു, ഖാലിദ് കൊളവയൽ, അഹമ്മദ് കിർമാണി, ഖാദർ ബെസ്​റ്റോ, ലക്ഷ്മണൻ തൊട്ടിൽ, സി.എച്ച്. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. മത്സ്യ കൃഷിയിലെ നൂതന ആശയം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന കൃഷിപാഠശാലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ഇരുപത്തിയഞ്ചോളം കർഷകർ പങ്കെടുത്തു. അബ്​ദുല്ല ഇടക്കാവ് സ്വാഗതവും ആത്​മ ബി.ടി.എം റിജിൽ റോയ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.