കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൃഷിഭവൻെറയും കാർഷിക വിദ്യാപീഠത്തിൻെറയും നേതൃത്വത്തിൽ ആത്മ- നടന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ കർഷകൻ അബ്ദുല്ല ഇടക്കാവിൻെറ ഫാം ഹൗസിൽ നടന്ന യോഗം ഫിഷറീസ് കോഒാഡിനേറ്റർ പി.കെ. ആതിര ഉദ്ഘാടനം ചെയ്തു. കൃഷി ഫീൽഡ് ഓഫിസർ എം.പി. ശ്രീജ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി നേതാവ് കെ.കെ. ബാബു, ഖാലിദ് കൊളവയൽ, അഹമ്മദ് കിർമാണി, ഖാദർ ബെസ്റ്റോ, ലക്ഷ്മണൻ തൊട്ടിൽ, സി.എച്ച്. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. മത്സ്യ കൃഷിയിലെ നൂതന ആശയം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന കൃഷിപാഠശാലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ഇരുപത്തിയഞ്ചോളം കർഷകർ പങ്കെടുത്തു. അബ്ദുല്ല ഇടക്കാവ് സ്വാഗതവും ആത്മ ബി.ടി.എം റിജിൽ റോയ് നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 12:00 AM GMT Updated On
date_range 2020-12-02T05:30:54+05:30കൃഷി പാഠശാല
text_fieldsNext Story