ഡി.ഡി.എഫും യു.ഡി.എഫും തമ്മിൽ വീണ്ടും അങ്കം

കാസർകോട്​: വിമത കോൺഗ്രസ്​ ഗ്രൂപ്പായ ജനാധിപത്യ വികസന മുന്നണിയുടെ (ഡി.ഡി.എഫ്​) സാന്നിധ്യം കൊണ്ട്​ ശ്രദ്ധയാകർഷിച്ച ഡിവിഷനാണ്​ ചിറ്റാരിക്കാൽ. ഇൗസ്​റ്റ്​ എളേരി പഞ്ചായത്തി​ൻെറ ഭരണം തന്നെ ഡി.ഡി.എഫി​ൻെറ നിയന്ത്രണത്തിലാണ്​. കഴിഞ്ഞ തവണ ചിറ്റാരിക്കാൽ ഡിവിഷനിലെ വിജയം കോൺഗ്രസി​ൻെറ മാനം കാത്തു. കോൺഗ്രസ്​ സ്​ഥാനാർഥി ശാന്തമ്മ ഫിലിപ്പ്​ 20,007 വോട്ടും എൽ.ഡി.എഫ്​ പിന്തുണയുള്ള സ്വതന്ത്ര സ്​ഥാനാർഥി ഷേർളി സെബാസ്​റ്റ്യൻ​ 19,803 വോട്ടുമാണ്​ നേടിയത്​. ശാന്തമ്മ ഫിലിപ്പിന്​ ലഭിച്ച ഭൂരിപക്ഷം 204. ബി.ജെ.പിയുടെ ശോഭ ചന്ദ്രന്​ 2,575 വോട്ട്​ ലഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസാണ് യു.ഡി.എഫ് സ്​ഥാനാർഥി. ക്രിസ്​തീയ സംഘടനകളു​മായുള്ള ബന്ധവും സംഘടന അനുഭവങ്ങളും ജോമോ​ൻെറ കൈമുതലാണ്​. ​ മിഷൻ ലീഗ്​, കെ.സി.വൈ.എം എന്നിവയുടെ നേതൃനിരയിലുള്ള ജോമോൻ മികച്ച സംഘാടകനായാണ്​ അറിയപ്പെടുന്നത്​. കെ.എസ്.യു മുൻ ജില്ല പ്രസിഡൻറും സെക്രട്ടറിയുമായ 31കാരൻ കോവിഡ്​കാല പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. മലയോരത്തി​ൻെറ സ്​പന്ദനമറിയാവുന്ന ജോമോനെ സ്​ഥാനാർഥിയാക്കുന്നതിലൂടെ ഡി.ഡി.എഫി​ൻെറ തട്ടകം തകർക്കുകയെന്നതാണ്​ യു.ഡി.എഫ്​ ലക്ഷ്യം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനും അഭിഭാഷകനുമായ അഡ്വ.പി. വേണുഗോപാലാണ് ഡി.ഡി.എഫ് സ്​ഥാനാർഥി. യൂത്ത് കോൺഗ്രസ് എളേരി ബ്ലോക്ക് പ്രസിഡൻറായിരുന്നു. 2000ത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരപ്പ ഡിവിഷനിൽ സി.പി.ഐ സ്ഥാനാർഥിയോട് 16 വോട്ടിന്​ പരാജയപ്പെട്ടു. 2015ൽ ഡി.ഡി.എഫിൽ ചേർന്ന ഇദ്ദേഹം കോട്ടമല ബ്ലോക്ക്​ ഡിവിഷനിൽ വിജയിച്ചാണ്​ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാനായത്​. ജോസ്​ വിഭാഗത്തി​ൻെറ പിന്തുണയും ഇത്തവണയുണ്ട്​. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്​ നൽകിയ സീറ്റിൽ പാർട്ടി ജില്ല വൈസ് പ്രസിഡൻറ്​ കുഞ്ഞികൃഷ്ണൻ കപ്പണക്കാലാണ് സ്​ഥാനാർഥി. യു.ഡി.എഫ് അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജയിംസ് എം.മാരൂർ ഇവിടെ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. വെസ്​റ്റ്​ എളേരി പഞ്ചായത്തിലെ ആകെയുള്ള 18ഉം ഈസ്​റ്റ്​ എളേരി പഞ്ചായത്തിലെ ആകെയുള്ള 16ഉം ബളാൽ പഞ്ചായത്തിലെ അഞ്ചുമുതൽ 13 വരെയുള്ള ഒമ്പതും ഉൾപ്പെടെ 42 വാർഡുകൾ ചേർന്നതാണ് ചിറ്റാരിക്കാൽ ഡിവിഷൻ. jomon jose udf adv venugopal ddf kunhikrishnan kannapanakkal bdjs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.