തെക്കേക്കാട്ടെ മത്സ്യകൃഷി നടൻ ഉണ്ണിരാജ് സന്ദർശിച്ചു

ചെറുവത്തൂർ: പടന്ന പഞ്ചായത്തിലെ തെക്കേക്കാട്, കൊക്കാൽ പ്രദേശങ്ങളിൽ സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യകൃഷി നടത്തുന്ന പ്രദേശങ്ങൾ നടൻ ഉണ്ണിരാജ് ചെറുവത്തൂർ സന്ദർശിച്ചു.കെ.വി.ഷാജി, കെ.വി.ദാസൻ എന്നിവരുടെ മത്സ്യകൃഷിയാണ് ഉണ്ണിരാജ് സന്ദർശിച്ചത്.കോവിഡ് പ്രതിസന്ധികൾക്കിടയിലും മത്സ്യകൃഷിയെ ഹൃദയത്തോടുചേർത്ത കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനുമാണ് ഉണ്ണിരാജ് എത്തിയത്.രാമചന്ദ്രൻ തെക്കേക്കാട്, കെ.എം.പ്രമോദ്, എം.സുനിൽ, എം.ബാബു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.